വിഖ്യാത ചലചിത്രകാരൻ കിം കി ഡുക്ക് അന്തരിച്ചു

ലോകപ്രശസ്ത ചലചിത്ര സംവിധായകൻ കിം കി ഡുക്ക് അന്തരിച്ചു. 59 വയസ്സായിരുന്നു. കൊവിഡാനന്തര ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ തുടരവെയാണ് അന്ത്യം. വടക്കൻ യൂറോപ്യൻ രാജ്യമായ ലാത്വിയയിൽ വെച്ചാണ് മരണം സംഭവിച്ചത്.

 

നവംബർ 20നാണ് കിം ലാത്വിയയിൽ എത്തിയത്. ലാത്വിയയിൽ ഒരു വീട് വാങ്ങാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതിയുണ്ടായിരുന്നത്. മലയാളികളുടെ ഇടയിലും ഏറെ ആരാധകരുള്ള സംവിധായകനാണ് കിം കി ഡുക്ക്

 

ഹ്യൂമൻ, സ്‌പേസ്, ടൈം ആൻഡ് ഹ്യൂമൻ, സ്പ്രിംഗ്, സമ്മർ, ഫാൾ, വിന്റർ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.