കൽപ്പറ്റ : വനത്തിനുള്ളിലെ വാറ്റു കേന്ദ്രം നശിപ്പിച്ചു വയനാട് എക്സൈസ് ഇൻ്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ, എക്സൈസ് ഇൻ്റലിജൻസും, കൽപ്പറ്റ എക്സൈസ് റേഞ്ച് പാർട്ടിയും മേപ്പാടി ഫോറസ്റ്റ് പാർട്ടിയുമായി ചേർന്ന് നടത്തിയ സംയുക്ത റെയിഡിലാണ് വൈത്തിരി താലൂക്കിൽ മൂപ്പൈനാട് വില്ലേജിൽ നല്ലന്നൂർ വനത്തിൽ നടത്തിയ പരിശോധനയിൽ ചാരായം വാറ്റുന്നതിനായി തകര ബാരലുകളിൽ സൂക്ഷിച്ച 600 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചത്… പ്രതിയെ അറസ്റ്റു ചെയ്തിട്ടില്ല. കൽപ്പറ്റ എക്സൈസ് ഇൻസ്പെക്ടർ സി. സന്തോഷ്, ഇൻറലിജൻസ് ഇൻസ്പക്ടർ സുനിൽ എം.കെ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ കെ.വി ഷാജിമോൻ , കെ .രമേഷ്, പി .എസ് വിനീഷ്, ഇ.വി. ഏലിയാസ്. സി.ഇ.ഒ മാരായ അൻവർ, സജീവ് .ഒ, വനിത സി.ഇ.ഒ അനിത ,എക്‌സൈസ് ഡ്രൈവർ വീരാൻ കോയ, മേപ്പാടി ഫോറസ്റ്റ് റേഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.സി. . ഉഷാദ്. , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം. അമൽ , പി.പി. ബിനീഷ് എന്നിവർ ഉണ്ടായിരുന്നു.
The Best Online Portal in Malayalam