കൽപ്പറ്റ : വയനാട്ടിൽ ക്വാറിയിൽ മണ്ണിടിഞ് ടിപ്പർ ഡ്രൈവർ മരിച്ചു. . മാനന്തവാടി പിലാക്കാവ് അടിവാരം തൈത്തറ സിൽവസ്റ്റർ (56) ആണ് അപകടത്തിൽ മരിച്ചത്. റിപ്പൺ കടച്ചിക്കുന്ന് ക്വാറി അപകടത്തിൽ ടിപ്പറിനുള്ളിൽ കുടുങ്ങിയാണ് മരണം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കും. . ടിപ്പറിന് മുകളിൽ പാറ വീണതിനെതുടർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തനം പൂർത്തിയായത്. മണ്ണ് നീക്കം ചെയ്യുന്നതിനിടെ പാറ ടിപ്പറിന് മുകളിൽ പതിക്കുകയായിരുന്നു. കെ.എസ്. ആർ.ടി.സി. യിൽ ഡ്രൈവർ ആയിരുന്ന ഇദ്ദേഹം വിരമിച്ച ശേഷം ടിപ്പറിൽ ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു . ഭാര്യ: ജോളി, മക്കൾ: രചന, റെൽജിൻ
The Best Online Portal in Malayalam