ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ പ്രഖ്യാപിച്ചു; ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ മികച്ച ചിത്രം

 

45ാമത് ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ പ്രഖ്യാപിച്ചു. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ മികച്ച ചിത്രമായി തെരഞ്ഞെടുത്തു. എന്നിവർ എന്ന സിനിമ സംവിധാനം ചെയ്ത സിദ്ധാർഥ് ശിവയാണ് മികച്ച സംവിധായകർ. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിന് പൃഥ്വിരാജും ബിജു മേനോനും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു

ജ്വാലമുഖിയിലെ അഭിനയത്തിന് സുരഭി ലക്ഷ്മിയും വൂൾഫിലെ പ്രകടനത്തിന് സംയുക്ത മേനോനും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. സിനിമയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം കെ ജി ജോർജിനാണ്. മാമുക്കോയ, സായ്കുമാർ, ബിന്ദു പണിക്കർ എന്നിവർ ചലചിത്ര പ്രതിഭാ പുരസ്‌കാരത്തിന് അർഹരായി

വെള്ളം മികച്ച രണ്ടാമത്തെ ചിത്രമായി. സുധീഷ് മികച്ച സഹനടനും മമിത ബൈജു മികച്ച സഹനടിയുമായി. സച്ചിയാണ് മികച്ച തിരക്കഥാകൃത്ത്. മികച്ച സംഗീത സംവിധായകൻ എം ജയചന്ദ്രനാണ്.