അപൂര്‍വ മാരകരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അപൂര്‍വ മാരകരോഗങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ന്യായമായ വിലയ്ക്ക് സംസ്ഥാനത്ത് ലഭ്യമാക്കുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരളം കര്‍മപദ്ധതി ആര്‍ദ്രം സംസ്ഥാന കര്‍മ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗ പരിശോധനയ്ക്ക് മുന്നോട്ട് വരാത്ത ആളുകളെ ക്യാമ്പയിന്‍ എന്ന നിലയില്‍ കണ്ടെത്തി പരിശോധനയ്ക്ക്വിധേയരാക്കണം. കൂടാതെ ജീവിതശൈലി രോഗങ്ങളെ കണ്ടെത്താന്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ആരോഗ്യ പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രാദേശികമായി ക്യാമ്പ് സംഘടിപ്പിക്കും. ലാബ് സൗകര്യം മെച്ചപ്പെടുത്തും,…