പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ടീം നായകനായി രോഹിത് ശർമ എത്തിയേക്കുമെന്ന വാർത്തകൾ നിഷേധിച്ച് ബിസിസിഐ. ഈ റിപ്പോർട്ടുകൾ അസംബന്ധമാണെന്നും അങ്ങനെയൊരു കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും ബിസിസിഐ ട്രഷറർ അരുൺ ധുമൽ വ്യക്തമാക്കി. ഇതെല്ലാം അസംബന്ധമാണ്. ഇങ്ങനെയൊരു കാര്യം ബിസിസിഐയുടെ ആലോചനയിൽ പോലും വന്നിട്ടില്ലെന്നും ധുമൽ പറഞ്ഞു
എല്ലാ ഫോർമാറ്റിലും കോഹ്ലി തന്നെ നായകനായി തുടരുമെന്നും ബിസിസിഐ അറിയിച്ചു. ടി20 ലോകകപ്പിന് ശേഷം കോഹ്ലി ഏകദിന, ടി20 ടീമുകളുടെ നായകസ്ഥാനം ഒഴിയുമെന്നായിരുന്നു വാർത്തകൾ. ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായാണ് കോഹ്ലിയുടെ തീരുമാനമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.