കോവിഡ് ബാധിച്ച് ചികിത്സയിലുള്ള യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വേഗത്തില്‍ രോഗമുക്തനാകട്ടെ എന്ന ആശംസയുമായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ട്രംപിനും ഭാര്യക്കും കിം ആശംസ അയച്ച കാര്യം ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
”എത്രയും വേഗം അവര്‍ സുഖം പ്രാപിക്കട്ടെ എന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. അവര്‍ തീര്‍ച്ചയായും രോഗത്തെ മറികടക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്” -ദി കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.