പാലക്കാട് ഉമ്മിനിയിൽ അടഞ്ഞുകിടന്ന വീട്ടിൽ രണ്ട് പുലിക്കുട്ടികളെ കണ്ടെത്തി. ജനിച്ച് അധികം ദിവസമാകാത്ത പുലിക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ കണ്ടെത്താനായില്ല. വനംവകുപ്പ് പ്രദേശത്ത് പരിശോധന നടത്തുകയാണ്
അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാർഡിലെ ആളൊഴിഞ്ഞ വീട്ടിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. മാധവൻ എന്നയാളുടെ വീടാണിത്. പതിനഞ്ച് വർഷമായി ഈ വീട് അടഞ്ഞുകിടക്കുകയാണ്. പുലിക്കുഞ്ഞുങ്ങളെ പാലക്കാട് മൃഗാശുപത്രിയിലേക്ക് മാറ്റി.