കോവിഡ് വാക്‌സിനെടുത്ത കുട്ടികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

 

ന്യൂഡൽഹി: രാജ്യത്ത് 15നും 18നുമിടയിലുള്ള രണ്ട് കോടിയിലധികം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിനേഷനുമായി ബന്ധപ്പെട്ടും ആരോഗ്യ മേഖലയിലെ നേട്ടങ്ങളെ കുറിച്ചുമുള്ള കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ ട്വീറ്റിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം.

‘എന്റെ യുവ സുഹൃത്തുക്കളെ ഞാന്‍ അഭിനന്ദിക്കുകയാണ്. ഇതേ വേഗതയില്‍ തന്നെ നമുക്ക് മുന്നോട്ട് പോകാം. എല്ലാ വിധത്തിലുള്ള കൊവിഡ് പ്രോട്ടോക്കോളുകള്‍ പിന്തുടരാനും വാക്‌സിന്‍ എത്രയും പെട്ടെന്ന് സ്വീകരിക്കാനും എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്’- ട്വിറ്ററിൽ കുറിച്ചു.