രണ്ട് വർഷം മുമ്പ് പാലക്കാട് നിന്ന് കാണാതായ 14കാരിയെ കണ്ടെത്തി; ഒപ്പം നാല് മാസം പ്രായമുള്ള കുഞ്ഞും

 

പാലക്കാട് കൊഴിഞ്ഞമ്പാറയിൽ നിന്ന് രണ്ട് വർഷം മുമ്പ് കാണാതായ പതിനാലുകാരിയെ മധുരയിൽ കണ്ടെത്തി. നാല് മാസം പ്രായമുള്ള കുഞ്ഞും കുട്ടിക്കൊപ്പമുണ്ട്. പെൺകുട്ടിക്കൊപ്പം താമസിച്ചിരുന്ന യുവാവിനായി പോലീസ് തെരച്ചിൽ നടത്തുകയാണ്

2019ലാണ് പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചത്. വ്യാഴാഴ്ച രാത്രിയാണ് കൈക്കുഞ്ഞിനൊപ്പം കുട്ടിയെ കണ്ടെത്തിയത്. അമ്മയ്‌ക്കൊപ്പം ജോലി ചെയ്തിരുന്ന യുവാവാണ് തനിക്കൊപ്പം ഇത്രയും കാലമുണ്ടായിരുന്നതെന്ന് കുട്ടി പോലീസിന് മൊഴി നൽകി.