ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: സതാംപ്ടണിൽ മഴ, ടോസ് പോലും ഇടാനായില്ല

 

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ആദ്യ ദിനം മഴ കൊണ്ടുപോകുമെന്ന് റിപ്പോർട്ടുകൾ. യുകെ കാലാവസ്ഥാ വകുപ്പിന്റെ പ്രവചന പ്രകാരം ഇന്ന് സതാംപ്റ്റണിൽ കനത്ത മഴ ലഭിച്ചേക്കും. ഫൈനൽ നടക്കുന്ന അഞ്ച് ദിവസവും മഴ ഭീഷണിയുണ്ട്

റിസർവ് ദിനമുണ്ടെങ്കിലും മണിക്കൂറുകളോളം ദിനംപ്രതി കളി തടസ്സപ്പെട്ടാൽ മത്സരഫലത്തെയും ഇത് ബാധിക്കും. സമനിലയിൽ പിരിയേണ്ടി വന്നാൽ ഇരു ടീമുകളെയും വിജയികളായി പ്രഖ്യാപിക്കും.