ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമായി ഇന്ത്യൻ ടീം ഇന്ന് യാത്ര തിരിക്കും. ക്വാറന്റൈനും കൊവിഡ് പരിശോധനകളും പൂർത്തിയാക്കിയാണ് ടീം മുംബൈയിൽ നിന്ന് പുറപ്പെടുന്നത്. ഈ മാസം 18 മുതൽ 22 വരെ സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ. ന്യൂസിലാൻഡാണ് ഇന്ത്യയുടെ
യാത്രയ്ക്ക് മുമ്പായി കോച്ച് രവിശാസ്ത്രിയും ക്യാപ്റ്റൻ വിരാട് കോഹ്ലിയും വൈകുന്നേരം അഞ്ച് മണിക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയുണ്ട്
ഓഗസ്റ്റ് നാലിനാണ് ആദ്യ മത്സരം. ഇതിന് ശേഷമാകും യുഎഇയിൽ ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുക.
ഇന്ത്യൻ സ്‌ക്വാഡ്: വിരാട് കോഹ്ലി, രോഹിത് ശർമ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, റിഷഭ് പന്ത്, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാർദൂൽ താക്കൂർ, ഉമേഷ് യാദവ്, കെ എൽ രാഹുൽ, വൃദ്ധിമാൻ സാഹ
സ്റ്റാൻഡ് ബൈ താരങ്ങൾ: അഭിമന്യു ഈശ്വർ, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാൻ, അർസാൻ നാഗസ്വല്ല, കെ എസ് ഭരത്