പാക്കിസ്ഥാനിൽ കനത്ത മഞ്ഞുവീഴ്ച; 21 പേർ മരിച്ചു

 

പാക്കിസ്ഥാനിൽ കനത്ത മഞ്ഞുവീഴ്ചയിൽ 21 പേർ മരിച്ചു. മുറേ നഗരത്തിൽ വാഹനങ്ങൾക്ക് മുകളിൽ മഞ്ഞുപതിച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതികഠിനമായ ശൈത്യമാണ് ഇവിടെ തുടരുന്നത്. നൂറുകണക്കിന് വാഹനങ്ങളാണ് റോഡരികലും മറ്റുമായി കുടുങ്ങിക്കിടക്കുന്നത്.

വിനോദ സഞ്ചാര മേഖല കൂടിയാണ് മുറേ. നിരവധി സഞ്ചാരികളാണ് മഞ്ഞുവീഴ്ച ആസ്വദിക്കാനായി ഇവിടെ എത്തുന്നത്. നൂറുകണക്കിന് സഞ്ചാരികളാണ് മഞ്ഞുവീഴ്ചയെ തുടർന്ന് പ്രദേശത്ത് കുടുങ്ങിയത്. മേഖലയിൽ ഭക്ഷണ ദൗർലഭ്യം അനുഭവപ്പെടുന്നതായും റിപ്പോർട്ടുകളാണ്. മുറേയെ സർക്കാർ ദുരന്തമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.