സിക്കിമിന്റെ ഉയര്‍ന്ന മേഖലകളില്‍ കനത്ത മഞ്ഞു വീഴ്ച തുടരുകയാണ്.ചൊവ്വാഴ്ച രാത്രി മുതലുള്ള തുടര്‍ച്ചയായ മഞ്ഞുവീഴ്ച കാരണം ലാചുങ്, യംതാങ്, ലാചെന്‍, ഉത്തരേ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള പ്രവേശനം തടഞ്ഞതായി റിപ്പോര്‍ട്ട്.
കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് സോംഗോ തടാകത്തിലേക്കും നാഥുലയിലേക്കുമുള്ള റോഡും അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാന തലസ്ഥാനമായ ഗാങ്ടോക്കില്‍ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില 3.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വരും ദിവസങ്ങളില്‍ താപനില കുറയാനാണ സാധ്യത.
മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ശനിയാഴ്ച നിരവധി വിനോദസഞ്ചാരികള്‍ സിക്കിമിലെ നാഥുലയില്‍ കുടുങ്ങയിരുന്നു. ക്രിസ്മസ് ആഘോഷിക്കാന്‍ വന്നവരായിരുന്നു കുടുങ്ങിയത്. കുടുങ്ങിയവര്‍ക്ക് വൈദ്യ സഹായം ഉള്‍പെടെയുള്ളവ അധികൃതര്‍ നല്‍കിയിരുന്നു.