സംഗീത സംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥൻ (58) അന്തരിച്ചു. കോഴിക്കോട് എംവിആർ ക്യാൻസർ സെന്ററിൽ ചികിത്സയിൽ കഴിയവെ ആണ് അന്ത്യം. സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ്. ഇരുപതിലധികം ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.
‘തിളക്കം’, ‘കണ്ണകി’ എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.
‘കരിനീല കണ്ണഴകീ…’, ‘കൈയെത്തും ദൂരെ ഒരു കുട്ടിക്കാലം…’ തുടങ്ങിയ നിരവധി മനോഹര ഗാനങ്ങൾ സംഗീതലോകത്തിന് നൽകിയത് കൈതപ്രം വിശ്വനാഥാണ്.