സംഗീതസംവിധായകനും ഗായകനുമായ വി കെ ശശിധരന്‍ അന്തരിച്ചു

 

കൊല്ലം: സംഗീത സംവിധായകനും ഗായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വി കെ ശശിധരന്‍ (83) അന്തരിച്ചു. കൊവിഡ് ബാധിച്ച് കഴിഞ്ഞ രണ്ട് ആഴ്ചയോളമായി ചികിത്സയിലായിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. കവിത ആലാപനത്തില്‍ വേറിട്ട ഒരു ശൈലി സൃഷ്ടിച്ച വ്യക്തിയാണ്.

മനുഷ്യര്‍ക്കിടയില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കവിതകള്‍. ശാസ്ത്രാവബോധമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ തന്റെ സംഗീതത്തെ അദ്ദേഹം ഉപയോഗപ്പെടുത്തുകയായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കാലജാഥകള്‍ക്ക് ആവേശമായി എന്നും അദ്ദേഹത്തിന്റെ സംഗീതമുണ്ടായിരുന്നു. നിരവധി കലാജാഥകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. നാടക- സിനിമാ രംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്

വടക്കന്‍ പറവൂര്‍ സ്വദേശിയായ അദ്ദേഹം പിന്നീട് കൊല്ലത്ത് താമസമാക്കുകയായിരുന്നു. സംസ്‌കാരം വൈകിട്ടോടെ കൊല്ലത്ത് നടക്കും.