സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിന്‍റെ സഹോദരി അന്തരിച്ചു

സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിന്‍റെ സഹോദരി ജിസി ഗിഫ്റ്റ് അന്തരിച്ചു. 38 വയസായിരുന്നു. പെരുമ്പാവൂർ കാഞ്ഞിരക്കാട് റെയിൻബോ വില്ലയിലായിരുന്നു താമസം. അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ ആലപ്പുഴ വൈക്കത്ത് നടക്കും.