സംഗീത സംവിധായകൻ പി.സി.സുശി എന്നറിയപ്പെടുന്ന സുശീലൻ അന്തരിച്ചു. ഒന്നര വർഷത്തോളം അസുഖമായി കിടപ്പിലായിരുന്ന സുശി കോവിഡ് ബാധിച്ചു ഇന്നു വെളുപ്പിനെയാണ് മരണം സംഭവിച്ചത്. മുഹമ്മയിലെ അറിയപ്പെടുന്ന കലാകാരന്മാരിൽ ഒരാളായിരുന്നു. തബല, കീ ബോർഡ് , ഗിറ്റാർ , പാട്ട് , സംഗീത സംവിധാനം എന്നീ നിലകളിൽ തിളങ്ങിയിരുന്ന പ്രതിഭ.
യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയിൽ വളരെയേറെ സിനിമ വർക്കുകൾക്കും അത് കൂടാതെ രവീന്ദ്രൻ മാഷിന്റെ അസിസ്റ്റന്റായിരിക്കെ ചിത്ര ഉൾപ്പെടെയുള്ള അന്നത്തെ പാട്ടുകാർക്ക് പാട്ടു പാടി കൊടുക്കുന്ന രീതിയുമുണ്ടായിരുന്നു (track നു പകരം ) ചക്രവർത്തി എന്ന സിനിമയിലെ മേശവിളക്കിന്റെ എന്ന സൂപ്പർ ഹിറ്റ് ഗാനം സുശി സംഗീതം നൽകിയതാണ്. തമിഴ് സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്