പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച സംഭവം; രണ്ട് പേര്‍ കൂടി പിടിയില്‍
കൊല്ലം: പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലായി. വര്‍ക്കല സ്വദേശികളായ പ്രദീപ്, മുത്തു എന്നിവരാണ് പിടിയിലായത്. കേസില്‍ രണ്ട് പേര്‍ കൂടി ഇനി പിടിയാലാകാനുണ്ടെന്നാണ് സൂചന. കേസിലെ മുഖ്യപ്രതിയായ ബാബുക്കുട്ടനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരാണ് പിടിയിലായത്. യുവതിയില്‍ നിന്നും തട്ടിയെടുത്ത സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാനും ഇവര്‍ തന്നെയാണ് ബാബുക്കുട്ടനെ സഹായിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. റെയില്‍വേ എസ്.പി രാജേന്ദ്രന്റെ നേതൃത്വത്തില്‍ റെയില്‍വേ സി.ഐ കൃസ്പിന്‍ സാമും സംഘവുമാണ് അന്വേഷണം നടത്തുന്നത്. ഏപ്രില്‍ 28നാണ് ഗുരുവായൂര്‍…