അടുത്ത 15 ദിവസത്തിനുള്ളിൽ 1.92 കോടി ഡോസ് വാക്‌സിൻ കൂടി സംസ്ഥാനങ്ങൾക്ക് നൽകുമെന്ന് കേന്ദ്രം

 

അടുത്ത 15 ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്ക് 1.92 കോടി ഡോസ് വാക്‌സിനുകൾ കൂടി നൽകുമെന്ന് കേന്ദ്രം. മന്ത്രി പ്രകാശ് ജാവേദ്കറാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിൽ വാക്‌സിൻ ക്ഷാമം റിപ്പോർട്ടു ചെയ്യുന്നതിനിടെയാണ് കൂടുതൽ വാക്‌സിൻ കൈമാറുമെന്ന് കേന്ദ്രം അറിയിച്ചത്.

മെയ് 16 മുതൽ 31 വരെയുള്ള കാലയളവിൽ 1.92 കോടി വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി നൽകും. ഇതിൽ 1.63 കോടി ഡോസ് കൊവിഷീൽഡും 29.49 ലക്ഷം ഡോസ് കൊവാക്‌സിനുമായിരിക്കും.

ലഭിക്കുന്ന വാക്‌സിൻ കാര്യക്ഷമമായി ഉപയോഗിക്കാനും വാക്‌സിൻ പാഴാക്കൽ പരമാവധി കുറയ്ക്കാനും കേന്ദ്രം നിർദേശിച്ചു. രാജ്യത്ത് കഴിഞ്ഞ 114 ദിവസം കൊണ്ട് 17 കോടി ഡോസ് വാക്‌സിനുകൾ വിതരണം ചെയ്തുവെന്നും കേന്ദ്രം അറിയിച്ചു.