അങ്കണവാടികൾ ജനുവരി മൂന്നു മുതൽ തുറക്കാൻ തീരുമാനം

  തിരുവനന്തപുരം: ജനുവരി മൂന്നുമുതൽ സംസ്ഥാനത്തെ അങ്കണവാടികൾ തുറക്കുമെന്ന് വനിതാ-ശിശു വികസന വകുപ്പ് അറിയിച്ചു. രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:30 വരെയാണ് സമയം. ശനിയാഴ്ചകളിലും പ്രവർ‌ത്തിക്കും. 1.5 മീറ്റർ അകലം പാലിച്ചു വേണം കുട്ടികളെ ഇരുത്താൻ. രക്ഷിതാക്കൾക്ക് പ്രവേശനമില്ല. ആദ്യഘട്ടത്തിൽ ഭിന്നശേഷി കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്താൻ ‘കുരുന്നുകൾ അങ്കണവാടികളിലേക്ക്’ എന്ന പേരിൽ മാർഗ നിർദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. 15ന് മുകളിൽ കുട്ടികളുണ്ടെങ്കിൽ രക്ഷിതാക്കളുടെ അഭിപ്രായം പരി​ഗണിച്ച് ബാച്ചായി തിരിക്കണം. ജീവനക്കാരും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാരും…

Read More

മും​ബൈ​യി​ൽ കോ​വി​ഡ് കു​തി​ക്കു​ന്നു; 82 ശ​ത​മാ​നം വ​ർ​ധ​ന

  മുംബൈ: ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക ത​ല​സ്ഥാ​ന​മാ​യ മും​ബൈ​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ കു​തി​ച്ചു​ക​യ​റു​ന്നു. ഇ​ന്ന് മാ​ത്രം 2,510 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ന്ന​ലെ​ത്തെ​ക്കാ​ൾ 82 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ന്ത്രി ആ​ദി​ത്യ താ​ക്ക​റെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ യോ​ഗം വി​ളി​ച്ചു. ആ​ശു​പ​ത്രി സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നും മ​രു​ന്നു​ക​ളും ഓ​ക്സി​ജ​നും സ​ജ്ജ​മാ​ക്കാ​നും ബോം​ബെ മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ തീ​രു​മാ​നി​ച്ചു. മും​ബൈ ന​ഗ​ര​ത്തി​ൽ പു​തു​വ​ർ​ഷാ ഘോ​ഷ​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. 31 ന് ​ന​ഗ​ര​ത്തി​ലെ എ​ല്ലാ പൊ​തു സ്ഥ​ല​ങ്ങ​ളും അ​ട​ച്ചി​ടും. പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളി​ൽ…

Read More

മൈഗ്രേയ്ന്‍ മാറാന്‍ വീട്ടുവൈദ്യങ്ങൾ

തലയ്ക്ക് വരുന്ന എല്ലാ വേദനകളും അസഹനീയമാണ്. എന്നാല്‍ മൈഗ്രൈന്റെ കാര്യം എടുത്താലോ ചില സിനിമാ ഭാഷകളില്‍ പറഞ്ഞാല്‍ കൊടും ഭീകരനാണ് മൈഗ്രെയ്ന്‍. ഒരിക്കല്‍ വന്നാല്‍ നമ്മുടെ വേദന നമ്മുടെ തലയും കൊണ്ട് പോകുമെന്ന് വരെ തോന്നും. ചിലര്‍ക്ക് മൈഗ്രെയ്ന്‍ വന്നാല്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിഞ്ഞെന്ന് വരില്ല. മൈഗ്രെയ്‌നില്‍ നിന്ന് മുക്തി നേടാന്‍ ധാരാളം ഗുളികകള്‍ ഉണ്ട്. എന്നാല്‍ ആരോഗ്യപ്രദമായിരിക്കണമെന്നില്ല. ആരോഗ്യമായ രീതിയിലൂടെ മൈഗ്രെയിനിനെ അകറ്റാന്‍ ചില മാര്‍ഗങ്ങള്‍ ഉണ്ട്. എന്തുകൊണ്ടാണ് മൈഗ്രന്‍ ഉണ്ടാകുന്നത്? തലയുടെ…

Read More

ക​ണ്ണൂ​ർ വി​സി നി​യ​മ​നം; താ​ൻ ചാ​ൻ​സ​ല​ർ അ​ല്ല: ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് കൈ​പ്പ​റ്റി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ

കണ്ണൂർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​സി പു​ന​ർ​നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി അ​യ​ച്ച നോ​ട്ടീ​സ് കൈ​പ്പ​റ്റാ​തെ ഗ​വ​ർ​ണ​ർ ആ​രീ​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ഹൈ​ക്കോ​ട​തി അ​യ​ച്ച നോ​ട്ടീ​സ് ചാ​ൻ​സ​ല​ർ​ക്കാ​ണെ​ന്നും താ​ൻ ഡി​സം​ബ​ർ എ​ട്ട് മു​ത​ൽ ചാ​ൻ​സ​ല​ർ അ​ല്ലെ​ന്നും ഗ​വ​ർ​ണ​ർ ആ​രീ​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ​റ​ഞ്ഞു. ഹൈ​ക്കോ​ട​തി അ​യ​ച്ച നോ​ട്ടീ​സ് സ​ർ​ക്കാ​രി​ന് കൈ​മാ​റും. ഇ​നി കാ​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. ക​ണ്ണൂ​ർ വി​സി​യാ​യി ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍റെ പു​ന​ർ​നി​യ​മ​നം ചോ​ദ്യം​ചെ​യ്ത് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ൽ ന​ൽ​കി​യ അ​പ്പീ​ൽ ഹ​ർ​ജി​യി​ൽ ഒ​ന്നാം എ​തി​ർ​ക​ക്ഷി​യും…

Read More

നാദാപുരത്ത് ബോംബ് നിര്‍മാണത്തിനു പയോഗിക്കുന്ന 21 സ്റ്റീല്‍ കണ്ടെയ്‌നറുകള്‍ കണ്ടെത്തി

  നാദാപുരം മുടവന്തേരിയില്‍ ബോംബ് നിര്‍മാണത്തിനു പയോഗിക്കുന്ന 21 സ്റ്റീല്‍ കണ്ടെയ്‌നറുകള്‍ കണ്ടെത്തി. മുടവന്തേരി തേര്‍ കുന്നുമ്മലില്‍ മലയന്റവിട മൂസ്സയുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ നിന്നാണ് സ്റ്റീല്‍ കണ്ടെയ്‌നറുകള്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക്ക് സഞ്ചിയിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു സ്റ്റീല്‍ കണ്ടെയ്‌നറുകള്‍. നാദാപുരം സിഐ ഇ.വി ഫായിസ് അലിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി കണ്ടെയ്‌നറുകള്‍ കസ്റ്റഡിയിലെടുത്തു  

Read More

സിബിഐയ്ക്ക് വാളയാർ പെൺകുട്ടികളുടെ അമ്മ കത്തയച്ചു

  സിബിഐയ്ക്ക് വാളയാർ പെൺകുട്ടികളുടെ അമ്മയുടെ കത്ത്. കേസുമായി ബന്ധപ്പെട്ട് സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പെൺകുട്ടികളുടെ അമ്മ സിബിഐയ്ക്ക് കത്തയച്ചത്. സിബിഐ ധാർമ്മിക ഉത്തരവാദിത്തം നിർവഹിച്ചില്ലെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ കുറ്റപ്പെടുത്തി. പെൺകുട്ടികളുടേത് കൊലപാതകമെന്ന് മൊഴി നൽകിയിട്ടും സിബിഐ അത് മുഖവിലയ്‌ക്കെടുത്തില്ലായെന്നും പെൺകുട്ടികളുടെ അമ്മ കൂട്ടിച്ചേർത്തു. സംഭവത്തിൽ കൊലപാതകമെന്ന് വ്യക്തമാക്കുന്ന തെളിവുകൾ സാക്ഷികളും സമരസമിതിയും നൽകിയിരുന്നു. തൻറെയും ഭർത്താവിൻറെയും സാക്ഷികളുടെയും നുണപരിശോധന നടത്തണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടും ആരും അത് കണക്കിലെടുത്തില്ല. ധൃതിപിടിച്ച് കുറ്റപത്രം…

Read More

സെഞ്ചൂറിയനിൽ ഇന്ത്യ രണ്ടാമിന്നിംഗ്‌സിൽ 174ന് പുറത്ത്; ദക്ഷിണാഫ്രിക്കക്ക് 305 റൺസ് വിജയലക്ഷ്യം

സെഞ്ചൂറിയൻ ടെസ്റ്റിൽ രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ 174 റൺസിന് പുറത്തായി. 16ന് ഒരു വിക്കറ്റ് എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് 50.3 ഓവർ മാത്രമേ പിടിച്ചുനിൽക്കാൻ സാധിച്ചുള്ളു. ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യക്ക് 130 റൺസിന്റെ ലീഡുണ്ടായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കക്ക് മുന്നിൽ 305 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നിൽ വെച്ചത് 10 റൺസെടുത്ത ഷാർദൂൽ താക്കൂറിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടപ്പെട്ടത്. 23 റൺസെടുത്ത കെ എൽ രാഹുൽ പിന്നാലെ പുറത്തായി. പൂജാര 16 റൺസിനും വിരാട് കോഹ്ലി…

Read More

സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല നിയന്ത്രണം; പുറത്തിറങ്ങുന്നവർ സാക്ഷ്യപത്രം കരുതണം

സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല നിയന്ത്രണം. രാത്രിയിൽ ഒരുവിധത്തിലുമുള്ള ആൾക്കൂട്ട പരിപാടികൾ അനുവദിക്കില്ല. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണം. ഡിസംബർ 30 മുതൽ ജനുവരി 2 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം രാത്രി പത്ത് മണി മുതൽ രാവിലെ അഞ്ച് മണി വരെ അനുവദിക്കില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. രാത്രികാല നിയന്ത്രണം ഉള്ളതിനാൽ തീയറ്ററുകളിൽ…

Read More

വയനാട് ജില്ലയില്‍ 69 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (29.12.21) 69 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 99 പേര്‍ രോഗമുക്തി നേടി. 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ യാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135332 ആയി. 133890 പേര്‍ രോഗമുക്തരായി. നിലവില്‍ 670 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 617 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 339 പേര്‍ ഉള്‍പ്പെടെ ആകെ 7656 പേര്‍ നിലവില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 2846 പേർക്ക് കൊവിഡ്, 12 മരണം; 2576 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 2846 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 526, തിരുവനന്തപുരം 507, കോഴിക്കോട് 348, കോട്ടയം 332, തൃശൂർ 185, പത്തനംതിട്ട 179, കൊല്ലം 141, കണ്ണൂർ 136, ആലപ്പുഴ 128, ഇടുക്കി 100, മലപ്പുറം 91, വയനാട് 69, കാസർഗോഡ് 53, പാലക്കാട് 51 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,852 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5…

Read More