സെഞ്ചൂറിയൻ ടെസ്റ്റിൽ രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ 174 റൺസിന് പുറത്തായി. 16ന് ഒരു വിക്കറ്റ് എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് 50.3 ഓവർ മാത്രമേ പിടിച്ചുനിൽക്കാൻ സാധിച്ചുള്ളു. ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യക്ക് 130 റൺസിന്റെ ലീഡുണ്ടായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കക്ക് മുന്നിൽ 305 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നിൽ വെച്ചത്
10 റൺസെടുത്ത ഷാർദൂൽ താക്കൂറിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടപ്പെട്ടത്. 23 റൺസെടുത്ത കെ എൽ രാഹുൽ പിന്നാലെ പുറത്തായി. പൂജാര 16 റൺസിനും വിരാട് കോഹ്ലി 18 റൺസിനും പുറത്തായി. അജിങ്ക്യ രഹാനെ 20 റൺസെടുത്തു
റിഷഭ് പന്ത് 34 റൺസെടുത്തു. അശ്വിൻ 14, ബുമ്ര ഏഴ്, മുഹമ്മദ് ഷമി ഒരു റൺസെടുത്തു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി റബാദ, ജാൻസൺ എന്നിവർ നാല് വീതം വിക്കറ്റുകൾ വീഴ്ത്തി. എൻഗിഡി രണ്ട് വിക്കറ്റെടുത്തു