മൈഗ്രേയ്ന്‍ മാറാന്‍ വീട്ടുവൈദ്യങ്ങൾ

തലയ്ക്ക് വരുന്ന എല്ലാ വേദനകളും അസഹനീയമാണ്. എന്നാല്‍ മൈഗ്രൈന്റെ കാര്യം എടുത്താലോ ചില സിനിമാ ഭാഷകളില്‍ പറഞ്ഞാല്‍ കൊടും ഭീകരനാണ് മൈഗ്രെയ്ന്‍. ഒരിക്കല്‍ വന്നാല്‍ നമ്മുടെ വേദന നമ്മുടെ തലയും കൊണ്ട് പോകുമെന്ന് വരെ തോന്നും. ചിലര്‍ക്ക് മൈഗ്രെയ്ന്‍ വന്നാല്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിഞ്ഞെന്ന് വരില്ല. മൈഗ്രെയ്‌നില്‍ നിന്ന് മുക്തി നേടാന്‍ ധാരാളം ഗുളികകള്‍ ഉണ്ട്. എന്നാല്‍ ആരോഗ്യപ്രദമായിരിക്കണമെന്നില്ല. ആരോഗ്യമായ രീതിയിലൂടെ മൈഗ്രെയിനിനെ അകറ്റാന്‍ ചില മാര്‍ഗങ്ങള്‍ ഉണ്ട്.

എന്തുകൊണ്ടാണ് മൈഗ്രന്‍ ഉണ്ടാകുന്നത്?

തലയുടെ ഏതെങ്കിലും ഒരു ഭാഗത്ത് കടുത്ത വേദനയോടെ എത്തുന്നതാണ് മൈഗ്രൈന്‍. ഇവ വരുന്നതിന് എതെങ്കിലും പ്രത്യേക കാരണം ഇല്ല. ഇതിന്റെ യഥാര്‍ത്ഥ കാരണം ഇപ്പോഴും മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് പോലും അറിയില്ല. തലച്ചോറിലും ട്രിഗ്മീനിയല്‍ ഞരമ്പിലേക്കുള്ള നെര്‍വുകളില്‍ വരുന്ന മാറ്റങ്ങളുമാണ് തലപൊളിക്കുന്ന മൈഗ്രൈനുകള്‍ക്ക് കാരണമെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്.

മസ്തിഷ്‌കത്തിലെ ചില ഭാഗങ്ങളിലെ ഘടനാപരമായ മാറ്റം, വീക്കം, ചിലയിനം രാസപദാര്‍ഥങ്ങളുടെ അഭാവം എന്നിവയും മൈഗ്രൈയിനിനിടയാക്കും. തലച്ചോറില്‍ ഉണ്ടാകുന്ന ന്യൂറോപെപ്‌റ്റൈഡ്‌സ് തലച്ചോറിന് പുറത്തെത്തും. ഇവയെ മെനിഞ്ചസ് എന്നാണ് അറിയപ്പെടുന്നത്. ഇവയും മൈഗ്രെയിനിന് കാരണമാകുന്നു.

ഇത് കൂടാതെ ജനിതക കാരണങ്ങളും പ്രകൃതിയിലെ മാറ്റങ്ങളും വരെ മൈെൈഗ്രയിനിന് കാരണമായേക്കാം.

മൈഗ്രെയ്ന്‍ ലക്ഷണങ്ങള്‍

പലര്‍ക്കും പല രീതിയിലാണ് മൈഗ്രെയ്ന്‍ ലക്ഷണങ്ങള്‍ കാണാറുള്ളത്. മൈഗ്രെയിന്‍ ലക്ഷണങ്ങള്‍ക്ക് നാല് ഫെയ്‌സുകളാണ് ഉള്ളത്.

പ്രോഡ്രോം, ഓറ, തലവേദന, പോസ്റ്റ്‌ഡ്രോം.

പ്രോഡ്രോം

മൈഗ്രൈന്‍ വരുന്നതിന് മൂന്ന് നാല് ദിവസങ്ങള്‍ക്ക് മുന്‍പുള്ള സ്റ്റേജാണ് ഇത്.

മൂഡ് ചേഞ്ച് ആണ് ഇതില്‍ ആദ്യ ലക്ഷണം. ചിലര്‍ക്ക് ഈ ദിവസങ്ങളില്‍ നല്ല എനര്‍ജിയായിരിക്കും. ചിലപ്പോള്‍ ഉറങ്ങാന്‍ കഴിഞ്ഞെന്ന് വരില്ല. കുട്ടികള്‍ക്കാണെങ്കില്‍ അവര്‍ മാനസികമായി തളരുന്ന സമയമായിരിക്കും ഇത്. ഇത് ചിലപ്പോല്‍ ഡിപ്രഷനിലേക്കും ഉറക്കക്കൂടുതലിലേക്കും നയിച്ചേക്കാം.

ചിലര്‍ മധുരപലഹാരങ്ങള്‍ ഈ ഫേസില്‍ ധാരാളം കഴിച്ചേക്കും.

ചിലര്‍ക്ക് കഴുത്ത് വേദന, കക്ഷത്തില്‍ വേദന, പുറം വേദന എന്നിവ ഉണ്ടായേക്കാം. ചിലര്‍ അനാവശ്യമായി കോട്ടുവായ പുറപ്പെടുവിച്ചുകൊണ്ടിരിക്കാം. ഇത്തരം ലക്ഷണങ്ങള്‍ എല്ലാം കണ്ടാല്‍ ശക്തമായ മൈഗ്രെയിന്‍ വന്നേക്കാമെന്ന് മനസിലാക്കി മൈഗ്രെയിനിനെ തുരത്താനുള്ള മരുന്നുകള്‍ ഉപയോഗിക്കാം.

മൈഗ്രെയിനെ അകറ്റാന്‍ വീട്ടില്‍ നിന്ന് തന്നെ തയ്യാറാക്കാവുന്ന ഔഷധങ്ങള്‍

താഴെ പറയുന്നവയെല്ലാം ഒറ്റയടിക്ക് നിങ്ങളുടെ മൈഗ്രെയിനിനെ പിടിച്ച് നിര്‍ത്തില്ല. എന്നാല്‍ അല്‍പം ആശ്വാസം ലഭിക്കും മാത്രമല്ല വേദനയുടെ തോത് കുറയ്ക്കാനും സഹായിക്കും.

തുളസി എണ്ണ

പേശികള്‍ക്ക് അയവ് വരുത്താന്‍ തുളസി എണ്ണകള്‍ സഹായിക്കുന്നു. അതിനാല്‍ വേദനയുടെ പിരിമുറുക്കം എളുപ്പം ഇല്ലാതാക്കാന്‍ ഇവയ്ക്ക് കഴിയും. കൂടാതെ ഛര്‍ദ്ദിക്കാനുള്ള മനോഭാവത്തെ പൂര്‍ണമായി ഇല്ലാതാക്കാനും ഇവയ്ക്ക് സാധിക്കും. ഒരു ഔണ്‍സ് ജോജോബാ ഓയിലില്‍ 10 മുതല്‍ 15 വരെ തുള്ളി തുളസി എണ്ണി ഒഴിക്കുക. അത് കഴുത്തിന് ചുറ്റും നന്നായി പുരട്ടുക. ഇത് ആശ്വാസം നല്‍കും.

ലാവന്റര്‍ ഓയില്‍

ആശ്വാസകരമായ ഉറക്കം നല്‍കാന്‍ ലാവന്റര്‍ ഓയിലിന് കഴിയും. ഒപ്പം മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കാനും ഇവ സഹായിക്കുന്നു. ലാവന്റര്‍ ഓയിലുകള്‍ ഇന്‍ഹെയ്ല്‍ ചെയ്യുന്നതും ഗുണം ചെയ്യും. മൈഗ്രെയിന്‍ വേദന അനുഭവിക്കുന്ന 71 ശതമാനം ആളുകളും ലാവന്റര്‍ ഉപയോഗിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവ കുളിക്കുമ്പോള്‍ നാലോ അഞ്ചോ തുള്ളി വെള്ളത്തില്‍ ഉപയോഗിക്കുന്നതും പഞ്ഞിയില്‍ ചേര്‍ത്ത് ഇടയ്ക്ക് ശ്വസിക്കുന്നതും നല്ലതാണ്.

ഫീവര്‍ഫ്യൂ

 

രക്തക്കുഴലുകളില്‍ അയവു വരുത്താനും ഇതുവഴി മൈഗ്രെയ്ന്‍ ഉണ്ടാകുമ്പോള്‍ അമിത രക്തം പ്രവഹിക്കുന്നത് തടയാനും ഫീവര്‍ ഫ്യൂവിന് കഴിയും. ഇതിന്റെ ഉണങ്ങിയ ഇല ഉപയോഗിച്ച് ചായ കുടിക്കുന്നതും നല്ലതാണ്. ചൂടുവെള്ളത്തില്‍ ഫീവര്‍ഫ്യൂ ഒരു ടേബിള്‍ സ്പൂണ്‍ ചേര്‍ക്കുക. 10 മുതല്‍ 30 മിനിറ്റ് വരെ അത് കുതിരാന്‍ വിടുക. കടുപ്പം വേണ്ടത് അനുസരിച്ച് സമയത്തില്‍ മാറ്റം വരുത്താം. വേണമെങ്കില്‍ അല്‍പം തേന്‍ ചേര്‍ത്തും കഴിക്കാം. ദിവസവും രണ്ട് മൂന്ന് തവണ ഈ ചായ കുടിക്കാം.

കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസി ഓയില്‍ നെറ്റിയില്‍ തടവുന്നത് തലവേദന കുറയ്ക്കാന്‍ സഹായിക്കുന്നു. ഓയില്‍ രണ്ട് മൂന്ന് തുള്ളി ഒഴിച്ച് ആവി പിടിക്കുന്നതും ഗുണം ചെയ്യും.

മഗ്നീഷ്യം

മഗ്‌നീഷ്യത്തിന്റെ കുറവ് മൈഗ്രെയിനിന് കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അതിനാല്‍ മഗ്‌നീഷ്യം കണ്ടന്റുകള്‍ അടങ്ങിയവ ഉപയോഗിക്കുന്നത് മൈഗ്രെയിന്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

മഗ്‌നീഷ്യം ഡെഫിഷ്യന്‍സി ഇല്ലാതാക്കാന്‍ ബദാം, കാഷ്യൂ, കുമ്പളങ്ങ വിത്ത്, പഴം, ബ്രൊക്കോളി, ഡാര്‍ക് ചോക്ലേറ്റ്, പീസ് എന്നിവ കഴിക്കുന്നത് നല്ലതായിരിക്കും.

കഫൈന്‍

ചിലര്‍ക്ക് കഫൈന്‍ മൈഗ്രെയിന്‍ കൂട്ടുമെങ്കിലും ചിലര്‍ക്ക് കഫൈന്റെ ഉപയോഗം ആശ്വാസം നല്‍കും. മൈഗ്രൈന്‍ ഉണ്ടാകുന്ന സമയത്ത് ചായിയോ, കാപ്പിയോ, സോഡിയോ കുടിക്കുന്നത് വേദനയകറ്റാന്‍ സഹായിക്കുന്നു.

ഐസ്

ഐസ് ക്യൂഹബുകള്‍ ഉപയോഗിക്കുന്ന മൈഗ്രെയിന്‍ വേദന ശമിപ്പിക്കുന്നതിന് സഹായിക്കും. പ്ലാസ്റ്റിക് കവറില്‍ ഐസ് പൊതിഞ്ഞ് അവ തുണിയില്‍ പൊതിഞഅഞ് മൈഗ്രെയിന്‍ സമയത്ത് തലയിലും നെറ്റിയും ഉപയോഗിക്കാം.

ചണം
ഒമേഗാ ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയ ചണം അത്യധികം ആരോഗ്യപ്രദമാണ്. മൈഗ്രെയിന്റെ ഭാഗമായി ഉണ്ടാകുന്ന മലബന്ധം തടയാന്‍ ഇവ സഹായിക്കും. ചണവിത്ത് വെള്ളത്തില്‍ കുതിര്‍ത്ത് രാവിലേയും രാത്രിയും കുടിക്കുന്നത് നല്ലതായിരിക്കും.