നാദാപുരം മുടവന്തേരിയില്‍ ബോംബ് നിര്‍മാണത്തിനു പയോഗിക്കുന്ന 21 സ്റ്റീല്‍ കണ്ടെയ്‌നറുകള്‍ കണ്ടെത്തി. മുടവന്തേരി തേര്‍ കുന്നുമ്മലില്‍ മലയന്റവിട മൂസ്സയുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ നിന്നാണ് സ്റ്റീല്‍ കണ്ടെയ്‌നറുകള്‍ കണ്ടെത്തിയത്.
പ്ലാസ്റ്റിക്ക് സഞ്ചിയിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു സ്റ്റീല്‍ കണ്ടെയ്‌നറുകള്‍. നാദാപുരം സിഐ ഇ.വി ഫായിസ് അലിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി കണ്ടെയ്‌നറുകള്‍ കസ്റ്റഡിയിലെടുത്തു