ഇടുക്കിയില്‍ വൈദ്യുതി ഉത്പാദനം താല്‍കാലികമായി നിര്‍ത്തിവെച്ചു; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

ഇടുക്കിയില്‍ വൈദ്യുതി ഉത്പാദനം താല്‍കാലികമായി നിര്‍ത്തിവെച്ചു. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നാലാം നമ്പര്‍ മെഷീനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ കാരണമാണ് ഇടുക്കി നിലത്തിലെ വൈദ്യുത ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെയ്‌ക്കേണ്ടി വന്നിരിക്കുന്നത്. അതിനാല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നാലാംനമ്പര്‍ ജനറേറ്ററിലെ ഓക്‌സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കി