കാർഷിക നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ രാജ്യവ്യാപക ദേശീയ പാതാ ഉപരോധം ഇന്ന്. പകൽ 12 മണി മുതൽ രാത്രി മൂന്ന് മണി വരെയാണ് ദേശീയപാതാ ഉപരോധം. ഡൽഹി എൻസിആർ, യുപി, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ പ്രധാനപാതകൾ ഉപരോധിക്കും
അടിയന്തര സർവീസുകൾ മാത്രം ഉപരോധ സമയത്ത് അനുവദിക്കും. സർക്കാർ ഉദ്യോഗസ്ഥരോ ജനങ്ങളുമായോ തർക്കമുണ്ടാകരുതെന്നും സംയുക്ത കിസാൻ മോർച്ച കർഷകർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉപരോധത്തിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്
കർഷകർ ഡൽഹിയിലേക്ക് കടന്ന് ഉപരോധം നടത്താൻ സാധ്യതയും പോലീസ് കാണുന്നുണ്ട്. ഡൽഹി അതിർത്തികളിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഹരിയാന പോലീസിനും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.