കാർഷിക നിയമഭേദഗതികൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ ദേശീയ പാതാ ഉപരോധം നാളെ. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഉപരോധത്തെ നേരിടാൻ ഡൽഹി പോലീസ് ഒരുക്കിയിരിക്കുന്നത്. സിംഘുവിൽ സുരക്ഷ വർധിപ്പിച്ചു. അഞ്ചിടങ്ങളിൽ കൂടി കോൺക്രീറ്റ് ബാരിക്കേഡുകൾ സ്ഥാപിച്ചു.
അർധ സൈനികരെയും കൂടുതലായി വിന്യസിച്ചിട്ടുണ്ട്. കർഷകർ ഡൽഹിയിലേക്ക് കടന്ന് പ്രധാന പാതകൾ തടസ്സപ്പെടുത്താതിരിക്കാനാണ് നടപടിയെന്ന് പോലീസ് അറിയിച്ചു. രാജ്യവ്യാപക റോഡ് ഉപരോധം ചർച്ച ചെയ്യുന്നതിനായി സംയുക്ത കിസാൻ മോർച്ച യോഗം ഇന്ന് ചേരുന്നുണ്ട്.
എല്ലാ കർഷകരുടെയും പങ്കാളിത്തം ഉറപ്പാക്കാൻ രാജ്യവ്യാപകമായി മഹാപഞ്ചായത്തുകൾ വിളിക്കാനാണ് സംഘടനകളുടെ നീക്കം. കാർഷിക നിയമങ്ങൾക്കെതിരെ മഹാപഞ്ചായത്തുകൾ പ്രമേയം പാസാക്കാം.