കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷകരുടെ പ്രതിനിധികളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തുന്നു. 40 കർഷക സംഘടനാ പ്രതിനിധികൾ ചർച്ചക്കായി വിജ്ഞാൻ ഭവനിലെത്തി. ചർച്ച ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘടനാ നേതാക്കൾ പ്രതികരിച്ചു
തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഡൽഹിയിൽ നടക്കുന്ന റിപബ്ലിക് ദിന പരേഡിൽ പങ്കെടുക്കുമെന്നും കർഷകർ മുന്നറിയിപ്പ് നൽകി. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ അടിയന്തരമായി പാർലമെന്റ് വിളിച്ചു കൂട്ടണമെന്നും ഇവർ ആവശ്യപ്പെടുന്നു
എന്നാൽ കാർഷിക നിയമങ്ങൾ പിൻവലിച്ചു കൊണ്ടുള്ള വീട്ടുവീഴ്ചക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. അതേസമയം താങ്ങുവില വിഷയത്തിൽ കേന്ദ്രം വഴങ്ങിയേക്കും. ഇന്ന് നടക്കുന്ന ചർച്ച പരാജയപ്പെടുകയാണെങ്കിൽ സർക്കാർ നിർദേശിക്കുന്ന വിദഗ്ധരും കർഷക പ്രതിനിധികളും ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിക്കാനും കേന്ദ്രം ശ്രമിക്കും.