രാജ്യത്ത് വീണ്ടും കുഴൽക്കിണർ ദുരന്തം. യുപിയിലെ മഹോബ ജില്ലയിൽ നാല് വയസ്സുകാരൻ കുഴൽക്കിണറിൽ വീണു. കളിക്കുന്നതിനിടെയാണ് കുട്ടി കിണറിനുള്ളിൽ 30 അടി താഴ്ചയിലേക്ക് വീണത്.
രക്ഷാപ്രവർത്തനം തുടരുകയാണ്. കുട്ടിയുടെ കരച്ചിൽ കേൾക്കാമെന്ന് പോലീസ് പറയുന്നു. ലക്‌നൗവിൽ നിന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ അംഗങ്ങളെ അപകടസ്ഥലത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. ആരോഗ്യവിഭാഗം ജീവനക്കാരും സ്ഥലത്തെത്തിയിട്ടുണ്ട്
കുട്ടിക്ക് ഓക്‌സിജൻ ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. സമാന്തര കുഴിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. മാതാപിതാക്കൾ കൃഷിയിടം നനക്കുന്നതിനിടെ ഇവരോടൊപ്പമെത്തിയ കുട്ടി അബദ്ധത്തിൽ ഉപേക്ഷിച്ച കുഴൽക്കിണറിൽ വീഴുകയായിരുന്നു.