രക്ഷാപ്രവർത്തനം ഫലം കണ്ടില്ല; മധ്യപ്രദേശിൽ കുഴൽക്കിണറിൽ വീണ മൂന്ന് വയസ്സുകാരൻ മരിച്ചു

മധ്യപ്രദേശിൽ കുഴൽക്കിണറിൽ കുടുങ്ങിയ മൂന്ന് വയസ്സുകാരൻ മരിച്ചു. മധ്യപ്രദേശിലെ നിവാരയിലാണ് സംഭവം. മൂന്ന് വയസ്സുള്ള പ്രഹ്ലാദാണ് മരിച്ചത്. കുഴിയിൽ കുടുങ്ങി 96 മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ ഇന്ന് പുറത്തെടുത്തിരുന്നുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു

 

കഴിഞ്ഞ ബുധനാഴ്ചയാണ് വീടിന് സമീപം വയലിൽ കളിച്ചു കൊണ്ടിരുന്ന പ്രഹ്ലാദ് 58 അടി താഴ്ചയിലേക്ക് വീണത്. സമാന്തരമായി കുഴിയുണ്ടാക്കി കുഴൽക്കിണറിലേക്ക് ആളെ കടത്തി വിട്ട് കുട്ടിയെ പുറത്തെടുക്കാനായിരുന്നു ശ്രമം. ഇതിനിടെ കുഴിയിൽ വെള്ളം നിറഞ്ഞത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു.