കനത്ത മഴയിൽ മുങ്ങി മുംബൈ; മണ്ണിടിച്ചിലിൽ പതിനാല് പേർ മരിച്ചു

 

മുംബൈയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലിൽ പതിനാല് പേർ മരിച്ചു. രണ്ടിടങ്ങളിലായാണ് അപകടം നടന്നത്. ചെമ്പൂരിലെ ഭരത് നഗറിലുണ്ടായ അപകടത്തിൽ 11 പേർ മരിച്ചതായി ദേശീയ ദുരന്തനിവരാണ അതോറിറ്റി അറിയിച്ചു. നിരവധി പേരെ കാണാതായി.

ശനിയാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

വിക്രോളിയിൽ കെട്ടിടം തകർന്നുവീണ് മൂന്ന് പേർ മരിച്ചു. ആറ് പേരെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.