എറണാകുളം മരടിൽ വ്യത്യസ്ത അപകടങ്ങളിലായി രണ്ട് പേർ മരിച്ചു ടിപ്പർ ഇടിച്ച് തൃശ്ശൂർ സ്വദേശിയായ യുവതി മരിച്ചു. ഇവരെ ആശുപത്രിയിൽ എത്തിച്ച് മടങ്ങുന്നതിനിടെ ഓട്ടോ റിക്ഷ ഡ്രൈവർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിലും മരിച്ചു
രാവിലെ ആറ് മണിയോടെയാണ് ആദ്യ അപകടമുണ്ടായത്. തൃശ്ശൂർ സ്വദേശികളായ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന കാർ മരട് കുണ്ടന്നൂരിൽ വെച്ച് ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തൃപ്പുണിത്തുറ സ്വദേശി തമ്പിയുടെ ഓട്ടോയിലാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്ന മൂലംകുളം വീട്ടിൽ ജോമോൾ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. പോലീസിന് വിവരം നൽകി തിരികെ വരുന്നതിനിടെയാണ് തമ്പിയുടെ ഓട്ടോ മരട് ജംഗ്ഷനിൽ വെച്ച് മതിലിൽ ഇടിച്ചു മറിഞ്ഞത്.