തിരുവനന്തപുരം വെള്ളറടയിൽ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് പേർ മരിച്ച. പാറശ്ശാല കുറുക്കൂട്ടി സ്വദേശികളായ യാത്രക്കാർ രാധാമണി, സുമ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഓട്ടോ ഡ്രൈവർ പരമേശ്വരൻ, യാത്രക്കാരനായ രജിത്ത് എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അഞ്ചാംകുരിശിന് സമീപത്ത് ഒരു ചടങ്ങിൽ പങ്കെടുത്ത് തിരികെ വരികയായിരുന്നു അപകടത്തിൽപ്പെട്ട സംഘം. ഇറക്കത്തിൽവെച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിയുകയായിരുന്നു.