ഇടുക്കി ശാന്തൻപാറയിൽ നിയന്ത്രണം വിട്ട ഓട്ടോ ഓടയിലേക്ക് മറിഞ്ഞു; ഡ്രൈവർ മരിച്ചു

 

ഇടുക്കി ശാന്തൻ പാറയിൽ ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പന്നിയാർ എസ്റ്റേറ്റ് സ്വദേശി ജെ ശെൽവ(20)യാണ് മരിച്ചത്. രാവിലെ പൂപ്പാറ പാലം പമ്പിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ സമീപത്തെ ഓടയിലേക്ക് മറിയുകയായിരുന്നു

ശെൽവ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരന് നിസാര പരുക്കുകളേറ്റു.