അഫ്ഗാനിൽ കടുത്ത പോരാട്ടവുമായി പ്രതിരോധ സേന; കമാൻഡറടക്കം 50 താലിബാനികൾ കൊല്ലപ്പെട്ടു

  അഫ്ഗാനിസ്ഥാനിൽ താലിബാനെതിരെ കടുത്ത പോരാട്ടവുമായി പ്രതിരോധ സേന. ഫജ്‌റ് മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ താലിബാന്റെ കമാൻഡർ അടക്കം 50 പേരെ പ്രതിരോധ സേന കൊലപ്പെടുത്തി. താലിബാന്റെ ബനു ജില്ലാ തലവനും കൂട്ടാളികളുമായ മൂന്ന് പേരുമടക്കമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ പ്രതിരോധ സേനയിലെ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പഞ്ച് ഷീർ പ്രവിശ്യയിലാണ് നിലവിൽ ഏറ്റുമുട്ടൽ നടക്കുന്നത്. താലിബാന് മുന്നിൽ കീഴടങ്ങാത്ത ഏക പ്രവിശ്യയാണ് പഞ്ച് ഷീർ

Read More

ഇന്ന് സംസ്ഥാനത്ത് വാക്‌സിൻ നൽകിയത് 4.29 ലക്ഷം പേർക്ക്; സിറിഞ്ച് ക്ഷാമത്തിനും പരിഹാരമായി

  സംസ്ഥാനത്ത് ഇന്ന് 4,29,618 പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. 1170 സർക്കാർ കേന്ദ്രങ്ങളും 343 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1513 വാക്‌സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. പരമാവധി പേർക്ക് വാക്‌സിൻ നൽകി സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് അടക്കം 2,62,33,752 പേർക്കാണ് വാക്‌സിൻ നൽകിയത്. ഇതിൽ 1.92 കോടി പേർക്ക് ഒന്നാം ഡോസും 69.43 ലക്ഷം പേർക്ക് രണ്ടാം ഡോസ് വാക്‌സിനും നൽകി. സംസ്ഥാനത്തെ സിറിഞ്ച് ക്ഷാമത്തിനും…

Read More

കണ്ണിന് ചൊറിച്ചിലുണ്ടോ; എങ്കില്‍ സൂക്ഷിക്കണം

  നമ്മില്‍ മിക്കവാറും പേരും ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ണിന് ചൊറിച്ചില്‍ അനുഭവിച്ചിട്ടുള്ളവരായിരിക്കും. ഇത് ശരിക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നമല്ലെങ്കിലും വളരെയധികം പ്രകോപനത്തിന് ഇടയാക്കും. ചിലര്‍ക്ക് ഇത് ചൊറിച്ചില്‍ മാത്രമല്ല, നീര്‍വീക്കം, വേദന തുടങ്ങിയ മറ്റ് പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കും. കണ്ണുകളുടെ ചൊറിച്ചിലിന്റെ കാരണങ്ങളും അവ വേഗത്തില്‍ ചികിത്സിക്കുന്നതിനുള്ള ചില ലളിതമായ വീട്ടുവൈദ്യങ്ങളും ഇവിടെ നിങ്ങള്‍ക്ക് അറിയാം. കണ്ണിന്റെ ചൊറിച്ചിലിന് കാരണങ്ങള്‍ പല കാരണങ്ങളാല്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് വരള്‍ച്ച അനുഭവപ്പെടാം. സാധാരണയായി, നമ്മുടെ കണ്ണുകളെ ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കുന്നത് കണ്ണുനീരാണ്. എന്നാല്‍,…

Read More

ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കുന്നതിനുണ്ടായിരുന്ന വിലക്ക് പിൻവലിച്ചു

  ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കുന്നതിനുണ്ടായിരുന്ന വിലക്ക് പിൻവലിച്ചു. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങി 18 രാജ്യങ്ങളിൽ നിന്നുള്ള രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് ഒമാനിലേക്ക് പ്രവേശിക്കാമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. സെപ്റ്റംബർ ഒന്ന് മുതലായിരിക്കും പ്രവേശനം അനുവദിക്കുക.

Read More

ഇഞ്ചിവില കുറഞ്ഞു; മുതല്‍മുടക്കുപോലും തിരികെ കിട്ടാതെ കര്‍ഷകര്‍

കല്‍പറ്റ:വിലയിലെ ഇടിവ് കുറവ് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ഇഞ്ചിക്കൃഷി നടത്തുന്ന കര്‍ഷകര്‍ക്കു കനത്ത പ്രഹരമായി. മുതല്‍ മുടക്കുപോലും തിരിച്ചുപിടിക്കാനാകാത്ത സ്ഥിതിയിലാണ് കൃഷിക്കാര്‍. പഴയ ഇഞ്ചി ചാക്കിനു(60 കിലോ ഗ്രാം) 1,750 ഉം പുതിയ ഇഞ്ചിയ്ക്കു 450-500 ഉം രൂപയാണ് നിലവില്‍ വില. 300 രൂപയില്‍ താഴെയാണ് വിലയുള്ള മുളയിഞ്ചി വാങ്ങുന്നതില്‍ കച്ചവടക്കാര്‍ വിമുഖത കാട്ടുകയുമാണ്. പഴയ ഇഞ്ചി ചാക്കിനു കഴിഞ്ഞ വര്‍ഷം ഇതേസമയം 6,000 രൂപയായിരുന്നു വില. രണ്ടു മാസം മുമ്പ് ഇതു 2,600 രൂപയായിരുന്നു. വില…

Read More

കേരള പൗരാവകാശ സംരക്ഷണ സമിതി വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികൾക്ക് സ്വീകരണം നൽകി

ചെർക്കള:കേരള പൗരാവകാശ സംരക്ഷണ സമിതി വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികൾക്ക് സ്വീകരണം നൽകി. പരിപാടി ചെർക്കള ഗവ: ഹയർ സെക്കന്ററി സ്കൂൾ ഹെഡ് മാസ്റ്റർ എം.എം. അബ്ദുൽ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ഷാഫി മാപ്പിളക്കുണ്ട് യോഗത്തിൽ മുഖ്യാഥിതിയായിരുന്നു. കുട്ടിയാനം മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു, ഷെമീർ മാസ്റ്റർ തെക്കിൽ, സിവിൽ ഇഞ്ചിനിയർ സി.എ.ബക്കർ ചെർക്കള ,സി എൻ. ഹമീദ് ചാലിൽ, പൗരാവകാശ സംരക്ഷണ സമിതി വയനാട് ജില്ലാ പ്രസിഡണ്ട് ഇയാസ് മാടക്കര, ജില്ലാ…

Read More

മുട്ടിൽ മരം മുറിക്കേസിലെ ധർമടം ബന്ധമെന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: വി ഡി സതീശൻ

മുട്ടിൽ മരം മുറിക്കേസിലെ ധർമടം ബന്ധമെന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസിൽ സത്യസന്ധമായ നിലപാടെടുത്ത വനംവകുപ്പിലെ ഉദ്യോഗസ്ഥരെ നിയമസഭയിൽ ഞങ്ങൾ സല്യൂട്ട് ചെയ്തു. കാരണം സർക്കാരിന്റെ ഉത്തരവ് മരംമുറിക്ക് അനുകൂലമായിട്ടാണ് മരം സംരക്ഷിക്കുന്നതിന് വേണ്ടി ധീരമായ നിലപാടെടുത്തത ഉദ്യോഗസ്ഥരുള്ളതിനാലാണ് കള്ളക്കച്ചവടം കണ്ടുപിടിക്കാൻ സാധിച്ചത്. സത്യസന്ധരായ ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനാണ് മരംമുറി ബ്രദേഴ്‌സിന്റെ ഏറ്റവുമടുത്ത ഉദ്യോഗസ്ഥൻ. ഇയാൾ പരസ്യമായി നിലപാട് എടുത്തിട്ടും അയാൾക്കെതിരെ നടപടിയെടുത്തില്ലെന്ന് മാത്രമല്ല, മുഖ്യമന്ത്രി…

Read More

മലപ്പുറം എടക്കരയിൽ യുവ ഡോക്ടർ ആത്മഹത്യ ചെയ്ത നിലയിൽ

മലപ്പുറം എടക്കരയിൽ യുവ ഡോക്ടർ ആത്മഹത്യ ചെയ്തു. മരുതയിൽ കളത്തിൽ മോഹനന്റെ മകൾ രേഷ്മയാണ്(25) ആത്മഹത്യ ചെയ്തത്. ബംഗളൂരുവിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന രേഷ്മ ഓണം അവധിക്കാണ് വീട്ടിലെത്തിയത്. അമിതമായി ഗുളിക കഴിച്ച് അവശനിലയിൽ കണ്ട ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എടക്കര സ്വദേശിയായ യുവാവുമായി അടുപ്പത്തിലായിരുന്നു ഡോക്ടർ രേഷ്മ. വിവാഹ വാഗ്ദാനത്തിൽ നിന്ന് ഇയാൾ അടുത്തിടെ പിൻമാറിയിരുന്നു. ഇതേ തുടർന്നാണ് ആത്മഹത്യയെന്നാണ് സൂചന

Read More

സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം 1497, കൊല്ലം 1103, തിരുവനന്തപുരം 810, ആലപ്പുഴ 781, കണ്ണൂര്‍ 720, കോട്ടയം 699, വയനാട് 378, പത്തനംതിട്ട 372, കാസര്‍ഗോഡ് 257, ഇടുക്കി 236 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,650 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

വയനാട് ജില്ലയില്‍ 378 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.15

  വയനാട് ജില്ലയില്‍ ഇന്ന് (23.08.21) 378 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 706 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.15 ആണ്. 5 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 377 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 89959 ആയി. 83311 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5897 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4584 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More