അഫ്ഗാനിസ്ഥാനിൽ താലിബാനെതിരെ കടുത്ത പോരാട്ടവുമായി പ്രതിരോധ സേന. ഫജ്‌റ് മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ താലിബാന്റെ കമാൻഡർ അടക്കം 50 പേരെ പ്രതിരോധ സേന കൊലപ്പെടുത്തി. താലിബാന്റെ ബനു ജില്ലാ തലവനും കൂട്ടാളികളുമായ മൂന്ന് പേരുമടക്കമാണ് കൊല്ലപ്പെട്ടത്.
ഏറ്റുമുട്ടലിൽ പ്രതിരോധ സേനയിലെ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പഞ്ച് ഷീർ പ്രവിശ്യയിലാണ് നിലവിൽ ഏറ്റുമുട്ടൽ നടക്കുന്നത്. താലിബാന് മുന്നിൽ കീഴടങ്ങാത്ത ഏക പ്രവിശ്യയാണ് പഞ്ച് ഷീർ