കാശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു

 

ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ലഷ്‌കറെ ത്വയിബ പ്രവർത്തകരാണ് സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ലഷ്‌കറിന്റെ കമാൻഡറായ മുദസിർ പണ്ഡിറ്റും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

സോപോറിലെ ഗുണ്ഠ് ബ്രാത്ത് എന്ന പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. രഹസ്യവിവരത്തെ തുടർന്നാണ് സുരക്ഷാ സേന ഇവിടെ തെരച്ചിൽ നടത്തിയത്. കൊലപാതകങ്ങൾ അടക്കം പതിനെട്ടോളം കേസുകളിലെ പ്രതിയാണ് മുദസിർ പണ്ഡിറ്റ്.