താലിബാന് തക്ക മറുപടി നൽകി സൈന്യം; വ്യോമാക്രമണത്തിൽ 200ലധികം ഭീകരർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ യു എസ് വ്യോമസേന നടത്തിയ ആക്രമണത്തിൽ താലിബാന് കനത്ത ആൾനഷ്ടം. ഷെബർഗാൻ നഗരത്തിലെ താലിബാന്റെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 200ലധികം ഭീകരർ കൊല്ലപ്പെട്ടതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു

ഷബർഗാൻ നഗരത്തിൽ വ്യോമസേന നടത്തിയ ആക്രമണത്തിൽ 200ലധികം തീവ്രവാദികൾ കൊല്ലപ്പെട്ടു. വ്യോമാക്രമണത്തിൽ താലിബാന്റെ വലിയ ആയുധശേഖരവും വെടിക്കോപ്പുകളും നൂറിലധികം വാഹനങ്ങളും തകർക്കപ്പെട്ടുവെന്ന് മന്ത്രാലയം ഉദ്യോഗസ്ഥൻ ഫവദ് അമൻ ട്വീറ്റ് ചെയ്തു.

ഇന്നലെ വൈകുന്നേരം ആറരയോടെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം ഷബർഗാൻ നഗരം താലിബാൻ കീഴടക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമാക്രമണം നടത്തിയത്.