ഛത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ജവാന് വീരമൃത്യു; പത്ത് ജവാൻമാർക്ക് പരുക്ക്

ഛത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഒരു ജവാന് വീരമൃത്യു. സുഖ്മയിൽ ഇന്നലെ രാത്രിയാണ് സി ആർ പി എഫ് സംഘത്തിന് നേർക്ക് ആക്രമണം നടന്നത്. പത്ത് ജവാൻമാർക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്
സി ആർ പി എഫ് അസി. കമാൻഡന്റ് ആണ് കൊല്ലപ്പട്ടത്. പരുക്കേറ്റ ജവാൻമാരിൽ പലരുടെയും നില ഗുരുതരമാണ്. പ്രദേശത്തെ വനമേഖലയിൽ മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തിയ ശേഷം ജവാൻമാർ മടങ്ങുമ്പോൾ സ്‌ഫോടനമുണ്ടാകുകയായിരുന്നു