ഇന്ന് സംസ്ഥാനത്ത് വാക്‌സിൻ നൽകിയത് 4.29 ലക്ഷം പേർക്ക്; സിറിഞ്ച് ക്ഷാമത്തിനും പരിഹാരമായി

 

സംസ്ഥാനത്ത് ഇന്ന് 4,29,618 പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. 1170 സർക്കാർ കേന്ദ്രങ്ങളും 343 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1513 വാക്‌സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. പരമാവധി പേർക്ക് വാക്‌സിൻ നൽകി സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് അടക്കം 2,62,33,752 പേർക്കാണ് വാക്‌സിൻ നൽകിയത്. ഇതിൽ 1.92 കോടി പേർക്ക് ഒന്നാം ഡോസും 69.43 ലക്ഷം പേർക്ക് രണ്ടാം ഡോസ് വാക്‌സിനും നൽകി.

സംസ്ഥാനത്തെ സിറിഞ്ച് ക്ഷാമത്തിനും താത്കാലിക പരിഹാരമായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ചെന്നൈയിൽ നിന്നും 15ലക്ഷം സിറിഞ്ചും മുംബൈയിൽ നിന്ന് 5 ലക്ഷം സിറിഞ്ചും ലഭ്യമായിട്ടുണ്ട്.