സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷൻ രണ്ട് കോടിയും പിന്നിട്ടു. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,01,39,113 പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. 1,40,89,658 പേർക്ക് ഒന്നാം ഡോസും 60,49,455 പേർക്ക് രണ്ടാം ഡോസും നൽകി.
ജനസംഖ്യാപ്രകാരം സംസ്ഥാനത്തെ 40.14 ശതമാനം പേർക്ക് ഒന്നാം ഡോസും 17.23 ശതമാനം പേർക്ക് രണ്ടാം ഡോസും വാക്‌സിൻ നൽകി. 18 വയസ്സിന് മുകളിലുള്ള 52 ശതമാനം പേർക്ക് ഒന്നാം ഡോസും 23 ശതമാനം പേർക്ക് രണ്ടാം ഡോസും വാക്‌സിൻ നൽകി.
45 വയസ്സിന് മുകളിൽ പ്രായമുള്ള 79 ശതമാനം പേർക്ക് ഒന്നാം ഡോസും 42 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. വാക്‌സിൻ സ്വീകരിച്ചവരിൽ 1,04,71,907 പേർ സ്ത്രീകളാമ്. 96,63,620 പേർ പുരുഷൻമാരുമാണ്.