അഡ്മിൻ / റിപ്പോർട്ടർ അവസരം

മെട്രോ മലയാളം ദിനപത്രത്തിന്റെ ഓൺലൈൻ പോർട്ടലിൽ വാട്സാപ്പ് അഡ്മിൻ / റിപ്പോർട്ടർ അവസരം. നിങ്ങളുടെ നാട്ടിലെ വാർത്തകൾ നൽകുന്ന തോടൊപ്പം നല്ലരു വരുമാന മാർഗ്ഗവും പ്രതീക്ഷിക്കാം. അഡ്മിനാകാൻ താൽപര്യമുള്ളവർ മാത്രം താഴെ കാണുന്ന ലിങ്കിൽ കയറുക    

Read More

കേന്ദ്ര നാളികേര വികസന ബോർഡിലേക്ക് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ​ഗോപിയെ കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തു

  തിരുവനന്തപുരം: കേന്ദ്ര നാളികേര വികസന ബോർഡിലേക്ക് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ​ഗോപിയെ കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തു. രാജ്യസഭയിൽ നിന്ന് എതിരില്ലാതെയാണ് നാളികേര വികസന ബോർഡിലേക്ക് സുരേഷ് ​​ഗോപിയെ തെരഞ്ഞെടുത്തത്. തന്നെ വിശ്വസിച്ച് എൽപ്പിച്ച പുതിയ കർത്തവ്യം ഏറ്റവും ഭം​ഗിയായി നിർവഹിക്കാൻ യോ​ഗ്യമായ പരിശ്രമം നടത്തുമെന്ന് സുരേഷ് ​ഗോപി വ്യക്തമാക്കി. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം നടത്താനുള്ള ബില്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ പാസാക്കിയത്. അതേസമയം, സർക്കാർ നീക്കത്തിനെതിരെ വിമർശനവുമായി കെപിസിസി…

Read More

റേഷന്‍ കടകളിലെ ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ നീക്കും; ഓണക്കിറ്റ് വിതരണത്തില്‍ ഗുണനിലവാരം ഉറപ്പാക്കുമെന്നും മന്ത്രി

തിരുവനന്തപുരം: ഉത്പന്നങ്ങളുടെ ഗുണനിലവാരവും അളവും കര്‍ശനമായി ഉറപ്പാക്കിയാകും ഓണം സ്‌പെഷ്യല്‍ കിറ്റ് വിതരണം ചെയ്യുകയെന്നു ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനില്‍. റേഷന്‍ കടകള്‍വഴി നല്‍കുന്ന മുഴുവന്‍ ഭക്ഷ്യവസ്തുക്കളുടേയും ഗുണനിവാരം ഉറപ്പാക്കാനുള്ള കര്‍ശന നടപടി വകുപ്പ് ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഓണം സ്‌പെഷ്യല്‍ ഭക്ഷ്യകിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരം ഇടപ്പഴഞ്ഞിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഗുണന്മേയുള്ള ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുക എന്നതാണു ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ലക്ഷ്യം. വിലക്കുറവെന്നു കണ്ടു മോശപ്പെട്ട ഉത്പന്നം വിതരണത്തിനെത്തിക്കുക എന്നത് ഒരിക്കലും അംഗീകരിക്കില്ല. ഓണം…

Read More

ഇന്റർനെറ്റിൽ തെരഞ്ഞു; മാനസയെ കൊലപ്പെടുത്താൻ രഖിൽ തോക്ക് വാങ്ങിയത് ബീഹാറിൽ നിന്ന്

കോതമംഗലത്ത് ഡെന്റൽ വിദ്യാർഥിനിയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രഖിൽ തോക്ക് വാങ്ങിയത് ബീഹാറിൽ നിന്നാണെന്ന് പോലീസ്. ജൂലൈ 12ന് സുഹൃത്തിനൊപ്പം എറണാകുളത്ത് നിന്ന് രഖിൽ ബീഹാറിലേക്ക് പോയതിന്റെ വിവരങ്ങൾ പോലീസിന് ലഭിച്ചു ഇന്റർനെറ്റിൽ നിന്നാണ് ബീഹാറിൽ തോക്ക് ലഭിക്കുമെന്ന് രഖിൽ മനസ്സിലാക്കിയത്. ബീഹാറിലെത്തിയ രഖിൽ എട്ട് ദിവസത്തോളം ഇവിടെ കറങ്ങി. പഴയ തോക്കാണ് ഇയാൾ ഇവിടെ നിന്ന് വാങ്ങിയത്. 7.62 എം എം പിസ്റ്റളിൽ നിന്നും ഏഴ് റൗണ്ട് വരെ നിറയൊഴിക്കാൻ സാധിക്കും മാനസക്ക്…

Read More

സ്‌കൂട്ടറിൽ നിന്ന് തെന്നിവീണത് ടാങ്കറിനടിയിലേക്ക്; കണ്ണൂരിൽ യുവതിക്ക് ദാരുണാന്ത്യം

  കണ്ണൂർ കാൾടെക്സ് ജംഗ്ഷനിൽ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് യുവതി മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ പ്രീതിയാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ജംഗ്ഷനിൽ വെച്ച് തെന്നി വീഴുകയായിരുന്നു. വണ്ടിയിൽ നിന്ന് തെറിച്ചു വീണ സ്ത്രീയുടെ മുകളിലൂടെ ടാങ്കർ ലോറി കയറിയിറങ്ങി. ഇരുചക്ര വാഹനത്തിൽ കൂടെയുണ്ടാരുന്ന ആളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ഒരു തുള്ളി പോലും പാഴാക്കാതെ: സംസ്ഥാനത്ത് ഇതുവരെ നൽകിയത് രണ്ട് കോടി ഡോസ് വാക്‌സിൻ

സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷൻ രണ്ട് കോടിയും പിന്നിട്ടു. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,01,39,113 പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. 1,40,89,658 പേർക്ക് ഒന്നാം ഡോസും 60,49,455 പേർക്ക് രണ്ടാം ഡോസും നൽകി. ജനസംഖ്യാപ്രകാരം സംസ്ഥാനത്തെ 40.14 ശതമാനം പേർക്ക് ഒന്നാം ഡോസും 17.23 ശതമാനം പേർക്ക് രണ്ടാം ഡോസും വാക്‌സിൻ നൽകി. 18 വയസ്സിന് മുകളിലുള്ള 52 ശതമാനം പേർക്ക് ഒന്നാം ഡോസും 23 ശതമാനം പേർക്ക്…

Read More

ബ്രിട്ടനോട് തോറ്റ് അയർലാൻഡ് പുറത്ത്; ഒളിമ്പിക്‌സ് വനിതാ ഹോക്കിയിൽ ഇന്ത്യ ക്വാർട്ടറിൽ

  ടോക്യോ ഒളിമ്പിക്‌സിൽ വനിതാ ഹോക്കിയിൽ ഇന്ത്യൻ ടീം ക്വാർട്ടറിൽ കടന്നു. ബ്രിട്ടനുമായി നടന്ന മത്സരത്തിൽ അയർലാൻഡ് പരാജയപ്പെട്ടതോടെയാണ് ഇന്ത്യൻ വനിതകളുടെ ക്വാർട്ടർ പ്രവേശനം. അയർലാൻഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രിട്ടൻ പരാജയപ്പെടുത്തിയത്. പൂൾ എയിൽ നിന്ന് നാലാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാർട്ടറിൽ കടന്നത്. ഇന്നലെ സൗത്ത് ആഫ്രിക്കയെ 4-3ന് ഇന്ത്യ തോൽപ്പിച്ചിരുന്നു. അയർലാൻഡ്-ബ്രിട്ടൻ മത്സരത്തിലെ ഫലമനുസരിച്ചായിരുന്നു ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പിനെ നിശ്ചയിച്ചത്. അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് ജയമടക്കം ആറ് പോയിന്റുകളാണ് ഇന്ത്യക്കുള്ളത്. നെതർലാൻഡ്, ജർമനി,…

Read More

ലോക മുലയൂട്ടൽ വാരാചരണത്തിന് നാളെ (ഞായർ) തുടക്കം

  മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുക, ഇതു സംബന്ധിച്ച ശരിയായ അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടന സംഘടിപ്പിക്കുന്ന മുലയൂട്ടൽ വാരാചരണത്തിന് നാളെ (ഞായർ) തുടക്കമാവും. എല്ലാ വർഷവും ഓഗസ്റ്റ് ഒന്നു മുതൽ ഏഴു വരെയാണ് മുലയൂട്ടൽ വാരമായി ആചരിക്കുന്നത്. ‘മുലയൂട്ടൽ പരിരക്ഷണം: ഒരു കൂട്ടായ ഉത്തരവാദിത്തം’ എന്നതാണ് ഈ വർഷത്തെ വാരാചരണത്തിൻ്റെ പ്രമേയം. *മുലപ്പാലിൻ്റെ സവിശേഷതകൾ* കുഞ്ഞിന് വലിച്ച് കുടിക്കാൻ ഉതകും വിധം ദ്രവ രൂപത്തിലുള്ളതും പാകത്തിന് ചൂടുള്ളതുമായ മുലപ്പാൽ ഒരു സമീകൃതാഹാരമാണ്. ആവശ്യത്തിന് അന്നജവും മാംസ്യവും,…

Read More

കർണാകടയിൽ പ്രവേശിക്കണമെങ്കിൽ ആർ.ടി.പി.സി.ആർ നിർബന്ധമാക്കി

  ബംഗളുരു: കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനത്ത്​ പ്രവേശിക്കണമെങ്കിൽ ആർ.ടി.പി.സി.ആർ നിർബന്ധമാക്കി കർണാടക​. രണ്ട്​ ഡോസ്​ വാക്​സിൻ എടുത്തവരും ആർ.ടി.പി.സി ആർ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം. വിമാനം, ബസ്, ട്രെയിൻ, ടാക്സി, സ്വകാര്യ വാഹനങ്ങൾ എന്നിവയിൽ കേരളത്തിൽനിന്നും കർണാടകയിലേക്ക് വരുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്​ ഹാജരാക്കണം. നേരത്തെ കേരളത്തിൽനിന്നും കർണാടകയിലേക്ക് വരുന്നവർക്കുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധനയിൽ ഇളവു വരുത്തിയിരുന്നു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കി കർണാടകയിലെത്താമായിരുന്നു.വാക്സിൻ എടുക്കാത്തവർക്ക് 72…

Read More

വയനാട് ജില്ലയില്‍ 530 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.29

  വയനാട് ജില്ലയില്‍ ഇന്ന് (31.07.21) 530 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 407 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.29 ആണ്. 525 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 77243 ആയി. 70934 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5457 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4028 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More