വന്യമൃഗ ശല്യത്തിന് അറുതിയില്ലാതെ തിരുനെല്ലി പഞ്ചായത്തിലെ ജനങ്ങൾ

തിരുനെല്ലിപഞ്ചായത്തിലെ കാട്ടിക്കുളം രണ്ടാം ഗയിറ്റിനടുത്ത് നബൂനം കണ്ടിയിൽ പുഷ്പന്റെ വീടിന്റെ നേരെ ആന പാഞ്ഞു വരുന്നതു കണ്ട് മുറ്റത്തു നിന്നിരുന്ന പുഷ്പ ന്റെ മകന്റെ നിലവിളി കേട്ട് പരിസരവാസികൾ ബഹളം വെച്ചപ്പോൾ ആന പിന്തിരിഞ്ഞു പോവുകയായിരുന്നു. കാട്ടിക്കുളം, രണ്ടാം ഗയിറ്റ്, ചേലൂർ പ്രദേശത്ത് സ്തിരമായി ശല്യം ചെയ്യുന്നതും ടോർച്ചടിച്ചാൽ മനുഷ്യന്റെ നേരെ പാഞ്ഞടുക്കുന്ന ആനയാണ്. രാവിലെ ടൗണിലേക്ക് വന്ന വട്ട പാറ ജോയി ഓടി രക്ഷപെടുകയായിരുന്നു. ഒരു മാസം മുമ്പാണ് രാവിലെ നടക്കാൻ പോയ റിട്ടേഡ് വില്ലേജ് ഓഫിസർ മത്തായി ഇതേ ആനയുടെ മുമ്പിൽ നിന്നും തലനാരിഴക്ക് രക്ഷപെട്ടത്. 41 വർഷത്തിനിപ്പുറം 84 ആളുകൾ കൊല്ലപെട്ട തിരുനെല്ലി പഞ്ചായത്തിൽ അടുത്ത നമ്പർ ആര് എന്ന ചോദ്യമാണ്. തിരു നെല്ലി പഞ്ചായത്തി ന് പ്രത്യക പേ ക്കേ ജ് അനുവധിച്ച് വന്യമൃഗ ശല്ല്യത്തിന് പരി ഹാരം കാണ ണം എന്ന ജനങ്ങ ളുടെ വർഷങ്ങളാ യ ആവശ്യമാണ്.