ഹൈദരാബാദ്: സെപ്തംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും അങ്കണവാടികളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു .കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും ഇവ പ്രവര്‍ത്തിക്കുക. മാസ്‌കും സാനിറ്റൈസറും സാമൂഹിക അകലവും കര്‍ശനമായി ഉറപ്പാക്കുമെന്നും റാവു പറഞ്ഞു.
അതേസമയം കര്‍ണാടകയില്‍ സ്‌കൂളുകള്‍ തുറന്നു. 18 മാസങ്ങള്‍ക്കു ശേഷമാണ് 9ാം ക്ലാസ് മുതല്‍ പ്രീ യൂണിവേഴ്‌സിറ്റി വരെയുള്ള ക്ലാസ് തുടങ്ങിയത്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസ്. സ്‌കൂള്‍ ഇല്ലാത്ത ദിവസങ്ങളില്‍ ഓണ്‍ലൈന്‍ പഠനം തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടു ശതമാനത്തിന് മുകളിലുള്ള അഞ്ചു ജില്ലകളില്‍ സ്‌കൂളുകള്‍ തുറന്നില്ല