കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍; ആദ്യ പരിഗണന ഗുരുതര രോഗങ്ങളുള്ള കുട്ടികള്‍ക്ക്‌

ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചാല്‍ ഗുരുതര രോഗങ്ങളുള്ള കുട്ടികള്‍ക്കായിരിക്കും ആദ്യം വാക്സിന്‍ നല്‍കുകയെന്ന് നാഷണല്‍ ഇമ്യൂണൈസേഷന്‍ ടെക്‌നിക്കല്‍ അഡ്‌വൈസറി ഗ്രൂപ്പ്(എന്‍.ടി.എ.ജി.ഐ.). പ്രായപൂര്‍ത്തിയായവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് എന്‍.ടി.എ.ജി.ഐ. മേധാവി എന്‍.കെ. അറോറ പറഞ്ഞു.

ഭാരത് ബയോടെക്കിന്റെ കുട്ടികള്‍ക്കുള്ള വാക്‌സിന് അംഗീകാരം നല്‍കുന്നതിനുള്ള നടപടികള്‍ സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

12-18 ഇടയിലുള്ള വയസ്സുകർക്ക് സൈഡസ് കാഡിലയുടെ സൈക്കോവ്-ഡി വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന്‌ കേന്ദ്രം കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.