മൂന്നാം തരംഗം നേരിടാന്‍ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് കോടതി. മൂന്നാം രംഗത്തില്‍ വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ളത് കുട്ടികളെ ആണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് അതുകൊണ്ടുതന്നെ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണം രോഗബാധിതരാകുന്ന കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും ആശുപത്രിയില്‍ എത്തേണ്ടിവരും. ഇത് സ്ഥിതി കൂടുതല്‍ വഷളാകാന്‍ കാരണമാകും. വാക്‌സിനേഷന്‍ നടപടികള്‍ ആസൂത്രണംചെയ്ത് നടപ്പിലാക്കണം. കൃത്യമായ പദ്ധതികള്‍ രൂപീകരിച്ചാല്‍ മൂന്നാം തരംഗത്തെ നമുക്ക് നേരിടാന്‍ ആകുമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. മെഡിക്കല്‍ പഠനം കഴിഞ്ഞ് വീട്ടിലിരിക്കുന്നവരെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.