മൂന്നാം തരംഗം നേരിടാന്‍ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് കോടതി. മൂന്നാം രംഗത്തില്‍ വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ളത് കുട്ടികളെ ആണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് അതുകൊണ്ടുതന്നെ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണം രോഗബാധിതരാകുന്ന കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും ആശുപത്രിയില്‍ എത്തേണ്ടിവരും. ഇത് സ്ഥിതി കൂടുതല്‍ വഷളാകാന്‍ കാരണമാകും. വാക്‌സിനേഷന്‍ നടപടികള്‍ ആസൂത്രണംചെയ്ത് നടപ്പിലാക്കണം. കൃത്യമായ പദ്ധതികള്‍ രൂപീകരിച്ചാല്‍ മൂന്നാം തരംഗത്തെ നമുക്ക് നേരിടാന്‍ ആകുമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു….

Read More

കോവിഡ് ചികിത്സാ രംഗത്ത് വയനാട് ജില്ലക്ക് പൂര്‍ണ്ണപിന്തുണയുമായി ഡി എം വിംസ് മെഡിക്കല്‍ കോളേജ്

  മേപ്പാടി: കോവിഡിന്റെ സാന്നിധ്യം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ആദ്യ നാള്‍ മുതല്‍ ഇന്നുവരെ വയനാട് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി ഡി എം വിംസ് മെഡിക്കല്‍ കോളേജ്. ജനറല്‍ മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ വാസിഫ് മായിന്റെ നേതൃത്വത്തിലായിരുന്നു ഡി എം വിംസിലെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.തുടക്കം മുതല്‍ക്കുതന്നെ സര്‍ക്കാര്‍ സംവിധാനങ്ങളുമായി കൈകോര്‍ത്തുകൊണ്ടായിരുന്നു ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. വയനാടിന്റെ ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിന് ഉതകും…

Read More

വയനാട് മുത്തങ്ങയിൽ വൻ സ്പിരിറ്റ്‌ വേട്ട

  വയനാട്‌ മുത്തങ്ങ എക്സൈസ്‌ ചെക്പോസ്റ്റിൽ 11000 ലിറ്റർ സ്പിരിറ്റ്‌ പിടികൂടി.ലോറിയിൽ കടത്തുകയായിരുന്ന സ്പിരിറ്റ്‌ ഇന്ന് ഉച്ചയോടെയാണ്‌ എക്സൈസ്‌ സ്പെഷ്യൽ സ്ക്വാഡ്‌ പിടിച്ചെടുത്തത്‌.

Read More

സംസ്ഥാനത്ത് എട്ടാം തീയതി മുതൽ ലോക്ക് ഡൗൺ: നിയന്ത്രണങ്ങളും ഇളവുകളും ഇതാണ്

സംസ്ഥാനത്ത് മെയ് 6 മുതൽ 16 വരെ സമ്പൂർണ ലോക്ക് ഡൗൺ. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ പൂർണമായും അടച്ചിടും. ബാങ്ക്, ഇൻഷുറൻസ് സ്ഥാപനങ്ങൾ പത്ത് മുതൽ ഒരു മണി വരെ പ്രവർത്തിപ്പിക്കും. പെട്രോൾ പമ്പുകൾ, വർക്ക് ഷോപ്പുകൾ തുറക്കാം അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ആറ് മുതൽ വൈകുന്നേരം ഏഴര വരെ തുറക്കാം. ബേക്കറിയും തുറക്കാം എന്നാൽ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ചെറിയ നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കും. പൊതുഗതാഗതം പൂർണമായും ഉണ്ടാകില്ല….

Read More

ബോളിവുഡ് നടി ശ്രീപദ കൊവിഡ് ബാധിച്ച് മരിച്ചു

  ബോളിവുഡ് നടി ശ്രീപദ കൊവിഡ് ബാധിച്ച് മരിച്ചു. 54 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഭോജ്പുരി ചിത്രങ്ങളിലൂടെയാണ് ശ്രീപദ അഭിനയം ആരംഭിച്ചത്. പിന്നീട് ബോളിവുഡ് ചിത്രങ്ങളിലും ദക്ഷിണേന്ത്യൻ ചിത്രങ്ങളിലും വേഷമിട്ടു ഷോലെ ഓർ തൂഫാൻ, പൂർണ പുരുഷ്, മേരി ലാൽകാർ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഇന്ന് തമിഴ് നടൻ പാണ്ഡു, ബോളിവുഡ് നടി അഭിലാഷ പാട്ടീൽ, എഡിറ്റർ അജയ് ശർമ തുടങ്ങിയവരും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു

Read More

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന്

  രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ 20ാം തീയതി. ഇന്ന് നടന്ന സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. എ കെ ജി സെന്ററിൽ നടന്ന ചർച്ചയിൽ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു 17ന് എൽ ഡി എഫ് യോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാരുടെ കാര്യത്തിൽ ഈ യോഗത്തിൽ തീരുമാനമാകും. ഘടകകക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകുന്ന കാര്യത്തിലും ഈ യോഗത്തിൽ തീരുമാനമാകും. ഘടകകക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകുന്ന കാര്യത്തിലും സിപിഐ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്…

Read More

പൊതുജനങ്ങൾക്ക് സംശയനിവാരണം നടത്താം; സ്റ്റേറ്റ് കൊവിഡ് കോൾ സെന്റർ പുനരാരംഭിച്ചു

  കോവിഡ്-19 വ്യാപനം വർധിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കോവിഡ്-19 കോൾ സെന്റർ പുനരാരംഭിച്ചു. 0471 2309250, 2309251, 2309252, 2309253, 2309254, 2309255 എന്നിവയാണ് കോൾ സെന്ററിന്റെ നമ്പരുകൾ. രോഗികളുടെ എണ്ണം കൂടിയതനുസരിച്ച് പൊതുജനങ്ങൾക്ക് കോവിഡ്-19 രോഗത്തെ സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കുന്നതിനും പ്രധാന വിവരങ്ങൾ കൈമാറുന്നതിനും സാധിക്കുന്നതാണ്. കോൾ സെന്ററിൽ വരുന്ന കോളുകൾക്ക് സംശയ ദൂരീകരണം നടത്തുകയും ലഭിക്കുന്ന പ്രധാന വിവരങ്ങൾ നടപടികൾക്കായി വിവിധ ജില്ലകളിലേക്കും വിവിധ വകുപ്പുകളിലേക്കും കൈമാറുകയും ചെയ്യുന്നു. കോവിഡിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ…

Read More

ലോക്ക് ഡൗൺ: സംസ്ഥാനത്ത് 30 ട്രെയിൻ സർവീസുകൾ റദ്ദാക്കി

  സംസ്ഥാനത്ത് മെയ് 8 മുതൽ 16 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കി. 30 സർവീസുകളാണ് ദക്ഷിണ റെയിൽവേ റദ്ദാക്കിയത്. റദ്ദാക്കിയ ട്രെയിനുകൾ 02695ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് 02696തിരുവനന്തപുരം- ചെന്നൈ സൂപ്പർ ഫാസ്റ്റ് 06627 ചെന്നൈ-മംഗലാപുരം എക്സപ്രസ് 06628 മംഗലാപുരം-ചെന്നൈ എക്സ്പ്രസ് 02695ചെന്നൈ-തിരുവനന്തപുരം 02696 തിരുവനന്തപുരം-ചെന്നൈ 06017ഷൊർണൂർ-എറണാകുളം 06018എറണാകുളം-ഷൊർണൂർ 06023ഷൊർണൂർ-കണ്ണൂർ 06024കണ്ണൂർ-ഷൊർണൂർ 06355കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ 06356മംഗലാപുരം-കൊച്ചുവേളി-അന്ത്യോദയ 06791തിരുനൽവേലി-പാലക്കാട് 06792പാലക്കാട്-തിരുനൽവേലി 06347തിരുവനന്തപുരം-മംഗലാപുരം 06348മംഗലാപുരം-തിരുവനന്തപുരം 06605മംഗലാപുരം-നാഗർകോവിൽ 06606നാഗർകോവിൽ-മംഗലാപുരം 02677ബെംഗളൂരു-എറണാകുളം 02678എറണാകുളം-ബെംഗളൂരു…

Read More

വയനാട് ജില്ലയില്‍ 1056 പേര്‍ക്ക് കൂടി കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.57

വയനാട് ജില്ലയില്‍ ഇന്ന് 1056 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 187 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.57 ആണ്. 1039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 45071 ആയി. 32202 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 11638 പേരാണ് ചികിത്സയിലുള്ളത്._    

Read More

സംസ്ഥാനത്ത് ഇന്ന് 42,464 പേർക്ക് കൊവിഡ്, 63 മരണം; 27,152 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 42,464 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂർ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂർ 2418, പത്തനംതിട്ട 1341, കാസർഗോഡ് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,632 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More