ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നൽകുന്ന കാര്യത്തിൽ വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയ.രാജ്യത്തിന്‍റെ നിലവിലെ സ്ഥിതി അനുസരിച്ച് കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ബ്രിട്ടനിലെ കോവിഡ് വൈറസിന്റെ വകഭേദവുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനത്തില്‍ നീതി ആയോഗ് അംഗം ഡോ. എം. കെ പോള്‍ ആണ് ഇക്കാര്യം പറഞ്ഞത്.ജനിതകമാറ്റം വന്ന കോവിഡ് വൈറസ് ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.നിലവില്‍ വികസിപ്പിച്ചെടുത്ത വാക്സിനുകള്‍ക്ക് പുതിയ ശ്രേണിയിലെ വൈറസ് വെല്ലുവിളിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വൈറസിനുണ്ടായ ഈ ജനിതക വ്യതിയാനം മാരകമല്ലെന്നും രോഗത്തിന്റെ കാഠിന്യം കൂട്ടുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കൊറോണ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.