കോവിഡ് വാക്സിന്‍; സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയായി: യു.എസ് മരുന്ന് കമ്പനിയുടെ പ്രതികരണം

 

ചണ്ഡിഗഢ്: വാക്സിന്‍ വില്‍പ്പനയില്‍ സംസ്ഥാനങ്ങളുമായി നേരിട്ട് കരാറിലേര്‍പ്പെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി യു.എസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മൊഡേണ. കമ്പനിയുടെ പോളിസി പ്രകാരം ഇന്ത്യന്‍ സര്‍ക്കാരുമായി മാത്രമേ കരാറിലേര്‍പ്പെടാന്‍ കഴിയുകയുള്ളുവെന്ന് മൊഡേണ വ്യക്തമാക്കി.

കോവിഡ് വാക്സിന്‍ നേരിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് സര്‍ക്കാരാണ് അന്താരാഷ്ട്ര കമ്പനികളുമായി ബന്ധപ്പെട്ടത്. എന്നാല്‍ നേരിട്ട് കരാറിലേര്‍പ്പെടാന്‍ സാധിക്കില്ലെന്ന് മൊഡേണ അറിയിച്ചു.

വാക്സിന്‍ ക്ഷാമത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മൂന്ന് ദിവസമായി പഞ്ചാബില്‍ വാക്സിന്‍ വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ വിതരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അന്താരാഷ്ട്ര കമ്പനികളുമായി അമരീന്ദര്‍ സിങ് സര്‍ക്കാര്‍ ബന്ധപ്പെട്ടത്. 4.2 ലക്ഷം ഡോസ് വാക്സിന്‍ പഞ്ചാബ് ഇതിനോടകം വിലകൊടുത്ത വാങ്ങിയിട്ടുണ്ട്. പഞ്ചാബില്‍ ഇതുവരെ 5.34 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5300 പുതിയ കേസുകളും 201 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.