കോവിഡ് വാക്സിന്‍ മാര്‍ച്ചില്‍; സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

കോവിഡ് മഹാമാരിക്കെതിരായ വാക്സിന്‍ മാര്‍ച്ച് മുതല്‍ നല്‍കി തുടങ്ങുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. വാക്സിന്‍ പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ വേഗത്തില്‍ നടക്കുന്നുണ്ട്. വാക്സിന്‍ വിതരണം ചെയ്യാനുള്ള സര്‍ക്കാറിന്റെ അനുമതി ലഭിക്കാന്‍ കാലതാമസം എടുക്കും. കോവിഡ് വാക്സിന്‍ ഡിസംബറില്‍ തയ്യാറുമെങ്കിലും മാര്‍ച്ചോടുകൂടി വിപണിയിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പറയുന്നു.

 

വാക്സിന്റെ ഏഴ് കോടിയോളം ഡോസ് മാര്‍ച്ചോടുകൂടി ഉല്‍പാദിപ്പിക്കാന്‍ കഴിയും. സര്‍ക്കാര്‍ ആയിരിക്കും ആര്‍ക്കൊക്കെ വാക്സിന്‍ നല്‍കണമെന്നത് തീരുമാനിക്കുക. ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കും മുന്‍ഗണന. 60 വയസിന് മുകളിലുള്ളവര്‍ക്കും ആദ്യഘട്ടത്തില്‍ കോവിഡ് വാക്സിന്‍ നല്‍കുന്നതും ആലോചിക്കുന്നുണ്ട്. 2021ന്റെ രണ്ടാം പകുതിയില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെയും പ്രതീക്ഷ.